സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവരുടെ തവക്കൽനാ സ്റ്റാറ്റസ് മാറാൻ തുടങ്ങി
സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ തവക്കൽനാ ആപിലെ സ്റ്റാറ്റസ് കഴിഞ്ഞ ദിവസം മുതൽ മാറിത്തുടങ്ങി.
ഒരു ഡോസ് മാത്രം സ്വീകരിച്ച പലരും തങ്ങളൂടെ സ്റ്റാറ്റസ് ഇൻകംപ്ളീറ്റ് വാക്സിനേഷൻ എന്നായി മാറിയതായി അറേബ്യൻ മലയാളിയെ അറിയിച്ചു.
ഒക്ടോബർ 10 മുതൽ രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാത്രമേ തവക്കൽനായിൽ ഇമ്യൂൺ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടുകയുള്ളൂ എന്ന് സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ സൗദിയിൽ നിന്ന് ഒരു ഡോസ് മാത്രം സ്വീകരിച്ച് നാട്ടിലെത്തിയവർ എത്രയും പെട്ടെന്ന് ഒരു ഡോസ് കൂടി സ്വീകരിച്ച് ഫുൾ ഇമ്യൂൺ ആകുന്നതാകും ബുദ്ധി.
കൊറോണ വക ഭേദങ്ങളെ നേരിടുന്നതിനു രോഗം വന്ന് സുഖം പ്രാപിച്ചത് കൊണ്ടുള്ള സ്വാഭാവിക രോഗപ്രതിരോധ ശേഷി മതിയാകില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തിയിരുന്നു.
രോഗം വന്ന് സുഖം പ്രാപിച്ചത് ഒക്ടോബർ 10 മുതൽ ഒരു ഹെൽത്ത് സ്റ്റാറ്റസ് ആയി പരിഗണിക്കില്ലെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa