സൗദിയിൽ സെക്കൻഡ് ഡോസ് സ്വീകരിച്ചവർ രണ്ട് കോടി കവിഞ്ഞു
ജിദ്ദ: വാക്സിനേഷനിൽ വലിയ മുന്നേറ്റം തന്നെ നടത്തി സൗദി അറേബ്യ ശ്രദ്ധേയമാകുന്നു. ഇത് വരെയായി 4.37 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്. 2 കോടിയിലധികം പേർ ഇതിനകം സെക്കൻഡ് ഡോസ് സ്വീകരിച്ചു കഴിഞ്ഞു.
പുതുതായി 58 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 52 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 2223 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 132 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊറോണ മരണം 8748 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa