മൂന്ന് കുട്ടികളെ രക്ഷിച്ച ശേഷം വെള്ളത്തിൽ മുങ്ങി മരിച്ചത് മകളുടെ നിക്കാഹിനു വേണ്ടി ലീവിലെത്തിയ പ്രവാസി
വടകര:അരയാക്കൂൽ കനാലിന്റെ ആഴങ്ങളിലേക്ക് ആണ്ട് പോകുമായിരുന്ന മൂന്ന് കുട്ടികളെ രക്ഷിച്ച ശേഷം വെള്ളത്തിൽ താഴ്ന്ന് മരിച്ചത് അവധിയിലെത്തിയ പ്രവാസി.
വടകര വില്യാപ്പള്ളി തട്ടാറത്ത് താഴക്കുനി സഹീറാണ് കഴിഞ്ഞ ദിവസം മൂന്ന് കുട്ടികളെ വെള്ളത്തിൽ മുങ്ങുന്നതിൽ നിന്ന് രക്ഷപ്പെടുത്തിയ ശേഷം വെള്ളത്തിൽ താഴ്ന്ന് മരിച്ചത്.
വെള്ളത്തിൽ മുങ്ങുകയായിരുന്ന അയൽവാസികളായ മൂന്ന് കുട്ടികളെ സഹീർ നീന്തിച്ചെന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
കുട്ടികൾ നീന്തൽ പഠിക്കുന്നതിനിടയിലായിരുന്നു വെള്ളത്തിൽ മുങ്ങിയത്. എന്നാൽ കുട്ടികളെ രക്ഷിച്ച ശേഷം സഹീർ വെള്ളത്തിൽ മുങ്ങിയത് ഏറെ സങ്കടകരമായി മാറി.
തന്റെ മകളുടെ നികാഹിനായി സഹീർ ഖത്തറിൽ നിന്ന് അവധിയിൽ എത്തിയതായിരുന്നു.
സഹീറിനെ കണ്ടെത്താനായി നടത്തിയ തിരച്ചിലിനൊടുവിൽ കനാലിന്റെ മദ്ധ്യത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
