Monday, April 28, 2025
Top StoriesWorld

വിട്ടു മാറാത്ത വയറുവേദന; പരിശോധിച്ചപ്പോൾ വയറിനുള്ളിൽ മൊബൈൽ ഫോൺ

ഈജിപ്തിലെ അസ് വാൻ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഹോസ്പിറ്റലിൽ വയറു വേദനയുള്ള ഒരാൾക്ക്  നടത്തിയ ഓപറേഷനിൽ മെഡിക്കൽ ടീം വയറിനുള്ളിൽ നിന്ന് പുറത്തെടുത്തത് മൊബൈൽ ഫോൺ.

അന്വേഷണത്തിൽ ഇയാൾ മൊബൈൽ ഫോൺ ആറു മാസം മുമ്പ് വിഴുങ്ങിയതായിരുന്നുവെന്ന് വ്യക്തമായതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഇയാൾ എന്തിനാണ് മൊബൈൽ വിഴുങ്ങിയതെന്നോ എങ്ങനെയാണ് വിഴുങ്ങിയതെന്നോ വെളിപ്പെടുത്തിയിട്ടില്ല.

സ്ഥിരമായി ഇയാൾക്ക് വയറു വേദന ഉണ്ടാകാറുണ്ടെങ്കിലും ഡോക്ടർമാരോട് ഇത് വരെ മൊബൈൽ വിഴുങ്ങിയ കാര്യം അറിയിച്ചിട്ടും ഇല്ലായിരുന്നു.

ഏതായാലും രോഗിയുടെ ജീവൻ രക്ഷിക്കാനായതിൽ സന്തോഷവാന്മാരാണു മെഡിക്കൽ സംഘം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്