സൗദിയിലേക്ക് പ്രവാസികൾ പല മാർഗങ്ങളിലൂടെയും മടങ്ങുന്നതിനിടയിലും നാട്ടിലുള്ള ഒരു വിഭാഗം പ്രവാസികൾ ഇപ്പോഴും അധികൃതരുടെ കരുണ പ്രതീക്ഷിച്ചിരിക്കുകയാണ്
സൗദിയിലേക്ക് നേരിട്ടും മറ്റു രാജ്യങ്ങൾ വഴിയും പ്രവാസികൾ മടങ്ങുന്നതിനിടയിലും സൗദിയിൽ കൊറോണ പ്രതിരോധ മുൻ കരുതൽ നടപടികളിൽ വ്യാപകമായി ഇളവുകൾ പ്രഖ്യാപിക്കുന്നതിനിടയിലും അധികൃതരുടെ കനിവ് പ്രതീക്ഷിച്ച് ഒരു വിഭാഗം പ്രവാസികൾ നാട്ടിലുണ്ട്.
നാട്ടിൽ അവധിയിലെത്തുകയും കൊറോണ മൂലം മടങ്ങാനാകാതെ ഇഖാമ, റി എൻട്രി കാലാവധി 2020 അവസാന മാസങ്ങളിൽ തീരുകയും ചെയ്ത സൗദി പ്രവാസികളാണ് അധികൃതരുടെ കരുണ പ്രതീക്ഷിച്ചിരിക്കുന്നത്.
ഇതിൽ പലരുടെയും ഇഖാമ റി എൻട്രി കാലാവധികൾ ആദ്യ ഘട്ടത്തിൽ ഓട്ടോമാറ്റിക്കായി പുതുക്കിയിരുന്നെങ്കിലും പിന്നീട് 2020 ഒക്ടോബറിനു ശേഷം ഓട്ടോമാറ്റിക്കായി പുതുക്കുന്നത് അവസാനിച്ചതാണു വിനയായത്.
പലർക്കും കഫീൽ വഴി ജവാസാത്ത് ഫീസ് അടച്ച് പുതുക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും നിരവധി പേർക്ക് കഫീൽ റെഡിൽ ആയതിനാലും വൻ ലെവി തുക നാട്ടിൽ നിന്ന് സംഘടിപ്പിച്ച് കൊടുക്കാൻ സാധിക്കാത്തതിനാലും പുതുക്കാൻ കഴിഞ്ഞിട്ടില്ല.
അവധിയിലെത്തി വിസാ കാലാവധി കഴിഞ്ഞവർക്ക് മൂന്ന് വർഷം കഴിഞ്ഞതിനു ശേഷമേ മറ്റൊരു കഫീലിനടുത്തേക്ക് പുതിയ വിസയിൽ പോകാൻ സാധിക്കുകയുള്ളൂ എന്നതും ഇക്കൂട്ടർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കിയില്ലെങ്കിൽ പോലും പുതിയ വിസയിൽ പോകുന്നതിനുള്ള 3 വർഷത്തെ വിലക്ക് ഒഴിവാക്കണമെന്നാണു ഈ വിഭാഗത്തിൽ പെടുന്ന പല പ്രവാസികളും ആവശ്യപ്പെടുന്നത്.
ഇത്തരത്തിൽ ഒരു ഇളവ് ലഭിക്കുന്നതിനായി സൗദി ആഭ്യന്തര മന്ത്രാലയത്തിൽ ഇന്ത്യൻ എംബസിയും മറ്റു സമ്മർദ്ദം ചെലുത്തണമെന്നാണു ഇവരുടെ ആവശ്യം.
ഇന്ത്യൻ എംബസിയെ ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിനായി മലയാളി സംഘടനകളും ശ്രമങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa