ഇരു ഹറമുകളിലെയും അകലം പാലിക്കുന്നതിനുള്ള സൂചനാ സ്റ്റിക്കറുകൾ നീക്കം ചെയ്യൽ തുടങ്ങി
മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ പ്രവാചകന്റെ പള്ളിയിലും സ്ഥാപിച്ചിരുന്ന അകലം പാലിക്കുന്നതിനുള്ള സ്റ്റിക്കറുകൾ നീക്കം ചെയ്യൽ ആരംഭിച്ചു.
പള്ളിയുടെ മുഴുവൻ ശേഷിയും പ്രയോജനപ്പെടുത്താനും കൊറോണ മുൻ കരുതൽ നടപടികൾ ലഘൂകരിക്കാനും അനുമതി ലഭിച്ചതിന്റെ പിറകെയാണു സ്റ്റിക്കറുകൾ നീക്കം ചെയ്യൽ ആരംഭിച്ചത്.
ഞായറാഴ്ച മുതൽ സാമൂഹിക അകലം പാലിക്കൽ ഒഴിവാക്കിക്കൊണ്ടും എല്ലാ ആക്റ്റിവിറ്റികളിലും മുഴുവൻ ശേഷിയും പ്രയോജനപ്പെടുത്താൻ അനുമതി നൽകിക്കൊണ്ടും ആഭ്യന്തര മന്ത്രാലയം പ്രഖ്യാപനം നടത്തിയിരുന്നു.
അതോടൊപ്പം തുറന്ന സ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കുന്നത് ഒഴിവാക്കി മാസ്ക്ക് ധരിക്കൽ ക്ലോസ്ഡ് ഏരിയകളിൽ മാത്രമായും പരിമിതപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ നിയമ നടപടികളിലൂടെ കൊറോണ മുൻ കരുതൽ നിർദ്ദേശങ്ങൾ ലഘൂകരിക്കുന്ന അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ച ഭരണാധികാരികളെ സൗദിയിലെ സ്വദേശികളും വിദേശികളും സോഷ്യൽ മീഡിയകളിലൂടെ പ്രശംസിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa