റിയാദ് സീസൺ 2 വിന് വർണാഭമായ തുടക്കം; നൂറ് കണക്കിന് ഡ്രോണുകൾ ആകാശത്ത് സൽമാൻ രാജാവിൻറെയും കിരീടാവകാശിയുടെയും ചിത്രങ്ങൾ നിർമ്മിച്ചത് ശ്രദ്ധേയമായി: വീഡിയോ കാണാം
റിയാദ്: നഗരത്തിന് അടുത്ത അഞ്ച് മാസത്തേക്ക് ആസ്വാദിക്കാനും ആശ്ചര്യപ്പെടാനും അവസരങ്ങൾ നൽകിക്കൊണ്ട് ലോകം കാത്തിരുന്ന റിയാദ് സീസൺ സെക്കൻഡ് എഡിഷന് തുടക്കമായി.
സംഗീത പരിപാടികളും പരേഡുകളും കരിമരുന്ന് പ്രയോഗങ്ങളുമെല്ലാം ഉദ്ഘാടന മാമാങ്കത്തെ ഏറെ മനോഹരമാക്കി.
ടിക്കറ്റുകളെല്ലാം നേരത്തെത്തന്നെ ചൂടപ്പം പോലെ വിറ്റ് കഴിഞ്ഞിരുന്നു.റിയാദ് സീസണിൻ്റെ ഉദ്ഘാടനത്തിനു മാത്രം ഏഴര ലക്ഷം ആളുകൾ പങ്കെടുത്തതായാണു അൽ അറബിയ റിപ്പോർട്ട് ചെയ്യുന്നത്.
സല്മാൻ രാജാവിൻ്റെയും മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെയും ചിത്രങ്ങൾ നൂറു കണക്കിനു ഡ്രോണുകൾ ഉപയോഗിച്ച് ആകാശത്ത് സൃഷ്ടിച്ച കാഴ്ച ഏറേ മനോഹരമായി.
നഗരത്തിലെ 14 വ്യത്യസ്ത ഏരിയകൾ അന്താരാഷ്ട്ര സ്റ്റാൻഡേർഡിനനുസരിച്ച് തന്നെ കവർ ചെയ്താണു സീസൺ ഫെസ്റ്റ് നടത്തുന്നത്.
സീസൺ ഫെസ്റ്റിൻ്റെ ഉദ്ഘാടന പരിപാടികളിൽ നിന്ന് ചില ഭാഗങ്ങൾ ചേർത്ത് കൊണ്ട് സൗദി ജനറൽ എൻ്റർടെയിൻമെൻ്റ് മേധാവി തുർക്കി ആലു ശൈഖ് പോസ്റ്റ് ചെയ്ത വീഡിയോ കാണാം.
അൽ അറബിയ ചാനൽ പോസ്റ്റ് ചെയ്ത വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa