സൗദിയിലെ ഇന്ത്യക്കാരടങ്ങുന്ന ബിനാമികൾക്ക് പദവി ശരിയാക്കാനായി എംബസികളുമായി സഹകരിച്ച് ശില്പശാല നടത്തും
റിയാദ്: ലക്ഷ്യമിട്ട ഭൂരിപക്ഷ വിദേശ പൗരന്മാരുടെ എംബസികളുമായിച്ചേർന്ന് ബിനാമി ബിസനസുകളുടെ പദവി ശരിയാക്കൽ സംബന്ധിച്ച് ബോധവത്ക്കരണ പദ്ധതികൾ ബിനാമി വിരുദ്ധ സമിതി ആലോചിക്കുന്നു.
നിലവിൽ യമൻ എംബസിയുമായി ചേർന്ന് ഇത്തരത്തിൽ ഒരു പദ്ധതി നടത്തിക്കഴിഞ്ഞു. ബംഗ്ളാദേശുകാർക്കായി നിലവിൽ പദ്ധതി നടപ്പിലാക്കി വരുന്നു.
അടുത്തതായി ഇന്ത്യ, ഈജിപ്ത്, പാകിസ്താൻ, ജോർദ്ദാൻ തുടങ്ങിയ രാജ്യക്കാർക്കായി പദ്ധതി വിപുലപ്പെടുത്താൻ അധികൃതർ ആലോചിക്കുന്നു.
പദവി ശരിയാക്കി ബിനാമി ബിസിനസുകൾക്ക് അവസാനം കുറിക്കുന്നതിനുള്ള ഇളവ് ഫെബ്രുവരിയിൽ തീരുന്നതിനു മുംബ് ഉപയോഗപ്പെടുത്തണമെന്ന് ബന്ധപ്പെട്ടവർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa