മാർക്കറ്റിംഗ് പ്രൊഫഷനുകളിൽ സൗദിവത്ക്കരണം; 6 പ്രൊഫഷനുകൾക്ക് ബാധകമാകും: വിശദ വിവരങ്ങൾ അറിയാം
മാർക്കറ്റിംഗ് പ്രൊഫഷനുകളിലും സൗദിവത്ക്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി മാനവ വിഭവ ശേഷി മന്ത്രി എഞ്ചിനീയർ അഹ്‌മദ് അൽ റാജ്ഹി പ്രഖ്യാപിച്ചു.
സ്വദേശീ യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തിലാണ് സൗദിവത്ക്കരണം നടപ്പിലാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
അഞ്ചോ അതിലധികമോ തൊഴിലാളികൾ മാർക്കറ്റിംഗ് ജോലി ചെയ്യുന്ന കംബനികളിൽ 30 ശതമാനം ആയിരിക്കും സൗദിവത്ക്കരണം നടപ്പിലാക്കുക.
ഇതിൽ മാനേജർ, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, അഡ്വൈർട്ടൈസിംഗ് ആൻഡ് പബ്ളിക് റിലേഷൻസ് ഡയറക്ടർ, മാർക്കറ്റിംഗ് സെയിൽസ് എക്സ്പേർട്ട്, അഡ്വൈർട്ടൈസിംഗ് ഡിസൈനർ, കൊമേഴ്സ്യൽ അഡ്വൈർട്ടൈസ്‌മെൻ്റ് ഫോട്ടോഗ്രാഫർ എന്നീ 6 പ്രൊഫഷനുകൾ സൗദിവത്ക്കരണത്തിൽ ഉൾപ്പെടും.
2022 മെയ് 8 മുതലായിരിക്കും മാർക്കറ്റിംഗ് പ്രൊഫഷനുകൾ സൗദിവത്ക്കരിക്കുന്നതിനുള്ള നിയമം പ്രാബല്യത്തിൽ വരിക. സൗദിവത്ക്കരണത്തിലൂടെ 12,000 സൗദികൾക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്നാണു മന്ത്രാലയം കരുതുന്നത്.
ഒരു സൗദിക്ക് ചുരുങ്ങിയത് 5,500 റിയാൽ മാസ വേതനം നൽകിയാൽ മാത്രമേ സൗദിവത്ക്കരണത്തിൽ പരിഗണിക്കുകയുള്ളൂ.
നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നിയമ നടപടികളും പിഴയും നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa