Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലുള്ളവരുടെ വിസിറ്റിംഗ് വിസകൾ ഓട്ടോമാറ്റിക്കായി പുതുക്കി നൽകി

സൗദിയിലേക്ക് നേരിട്ടുള്ള യാത്രാ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ കുടുങ്ങിയവരുടെ വിസിറ്റിംഗ് വിസകൾ ഓട്ടോമാറ്റിക്കായി പുതുക്കി നൽകിയിട്ടുണ്ടെന്ന് സൗദി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ നിർദ്ദേശപ്രകാരം നവംബർ 30 വരെയാണ് യാതൊരു ഫീസും ഈടാക്കാതെ വിസാ കാലാവധികൾ നീട്ടി നൽകുന്നത്.

വിസാ കാലാവധി നീട്ടിയ വിവരം ഉപയോക്താക്കളെ ഇമെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

സൗദി ഡാറ്റ ആൻ്റ് ആർട്ട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റിയുടെയും ധനകാര്യ മന്ത്രാലയത്തിൻ്റെയും സഹകരണത്തോടെയാണ് വിസ കാലവധി നീട്ടി നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

നേരത്തെ നവംബർ 30 വരെ ഇഖാമ, റി എൻട്രി കാലാവധികൾ ഓട്ടോമാറ്റിക്കായി പുതുക്കി നൽകുന്ന പ്രക്രിയ ജവാസാത്ത് ആരംഭിച്ചിരുന്നു.

അതേ സമയം ജൂലൈ 31 നു ഇഖാമ റി എൻട്രി കാലാവധികൾ അവസാനിച്ച നിരവധി പ്രവാസികൾക്ക് ഇനിയും ഇഖാമ റി എൻട്രി കാലാവധികൾ പുതുക്കി ലഭിക്കാനുണ്ട്.

ജവാസാത്തുമായി ഈ വിഷയത്തിൽ ബന്ധപ്പെടുന്ന സമയം ഓട്ടോമാറ്റിക്കായി പുതുക്കുമെന്നാണ് അറിയിക്കുന്നത്. എങ്കിലും പെട്ടെന്ന് മടങ്ങേണ്ട പല പ്രവാസികളും ജവാസാത്തിൻ്റെ പുതുക്കലിനു കാത്ത് നിൽക്കാതെ സ്പോൺസറുമായി ബന്ധപ്പെട്ട് പണം നൽകി കാലാവധികൾ പുതുക്കുകയാണ് ചെയ്യുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്