പുതിയ സൗദിവത്ക്കരണ നിയമം ബാധകമാകുന്നത് 21 ഇഖാമ പ്രൊഫഷനുകൾക്ക്: വിശദമായി അറിയാം
ജിദ്ദ: സൗദി മാനവ വിഭവ ശേഷി മന്ത്രി എഞ്ചിനീയർ അഹ്‌മദ് അൽ റാജ്ഹി ഞായറാഴ്ച പ്രഖ്യാപിച്ചത് പ്രകാരം
പുതിയ സൗദിവത്ക്കരണ നിബന്ധനകൾ ബാധകമാകുന്നത് 21 ഇഖാമ പ്രൊഫഷനുകൾക്ക്.
മന്ത്രാലയ തീരുമാന പ്രകാരം മാർക്കറ്റിംഗ് മേഖലകളിൽ 30 ശതമാനം സൗദിവത്ക്കരണം ബാധകമാകുന്ന 13 ഇഖാമ പ്രൊഫഷനുകളാണുള്ളത്. അവ താഴെ കൊടുക്കുന്നു.
മാർക്കറ്റിങ് സെയിൽസ് എക്സ്പെർട്ട്, മാർക്കറ്റിംഗ് മാനേജർ, കൊമേഴ്സ്യൽ ഇൻഫർമേഷൻ ആൻ്റ് മാർക്കറ്റിംഗ് റിസർച്ച് മാനേജർ, ഫോട്ടോഗ്രാഫി സ്പെഷ്യലിസ്റ്റ്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, അഡെർട്ടൈസിംഗ് ഡിപാർട്ട്മെൻ്റ് ഡയറക്ടർ, ആഡ് പബ്ളിഷിംഗ് എഡിറ്റർ, ആഡ് ഡിസൈനർ, ആഡ് ഏജൻ്റ്, കൊമേഴ്സ്യൽ അഡ്വെർട്ടൈസിംഗ് ഫോട്ടോഗ്രാഫർ, കൊമേഴ്സ്യൽ ആർട്ടിസ്റ്റ്, അഡ്വർട്ടൈസിംഗ് ആൻ്റ് പബ്ളിക് റിലേഷൻസ് മാനേജർ, അഡ്വൈർട്ടൈസിംഗ് എഡിറ്റർ എന്നിവയാണ് മാർക്കറ്റിങ് മേഖലയുമായി ബന്ധപ്പെട്ട് സൗദിവത്ക്കരണം ബാധകമാകുന്ന 13 ഇഖാമ പ്രൊഫഷനുകൾ.
അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ടിംഗ് ജോലികളുമായി ബന്ധപ്പെട്ട 8 ഇഖാമ പ്രൊഫഷനുകൾക്ക് 100 ശതമാനം സൗദിവത്ക്കരണമാണ് ബാധാകമാകുക. പ്രസ്തുത പ്രൊഫഷനുകൾ താഴെ കൊടുക്കുന്നു.
ട്രാൻസ്ലേറ്റർ, ഇൻ്റർപ്രെറ്റർ, ലാംഗ്വേജ് സ്പെഷ്യലിസ്റ്റ്, സ്റ്റോർ കീപർ, സെക്രട്ടറി, സെക്രട്ടറി ആൻ്റ് ഷോർട്ട് ഹാൻഡ് റൈറ്റർ, എക്സിക്യുട്ടീവ് സെക്രട്ടറി, ഡാറ്റാ എൻട്രി ക്ളർക്ക് എന്നിവയാണ് 100 ശതമാനം സൗദിവത്ക്കരണം നടപ്പാക്കുന്ന 8 ഇഖാമ പ്രൊഫഷനുകൾ.
2022 മെയ് 8 മുതലാണ് മുകളിൽ പരാമർശിച്ച 21 പ്രൊഫഷനുകളും സൗദി വത്ക്കരണ നിബന്ധനകൾക്ക് വിധേയമാകുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa