Saturday, September 21, 2024
Top StoriesWorld

സൗത്ത് കൊറിയയിലേക്ക് ഉള്ളികൃഷിക്ക് കേരളത്തിൽ നിന്ന് ആളെ ആവശ്യമുണ്ട്; മാസ ശമ്പളം ഒരു ലക്ഷത്തിലധികം രൂപ; യോഗ്യത പത്താം ക്ളാസ്

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് സൗത്ത് കൊറിയയിലേക്ക് കൃഷിക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നു.

സൗത്ത് കൊറിയൻ സർക്കാറിൻ്റെ പദ്ധതികളുടെ ഭാഗമായുള്ള ഉള്ളികൃഷിക്കാണ് കേരളത്തിൽ നിന്ന് ജീവനക്കാരെ റിക്രുട്ട് ചെയ്യുന്നത്.

അടിസ്ഥാന യോഗ്യത പത്താം ക്ളാസ് വിദ്യാഭ്യാസം. പ്രതിമാസ ശമ്പളം 1000 യു എസ് ഡോളറിനും 1500 യു എസ് ഡോളറിനും ഇടയിൽ. (ഇന്ത്യൻ രൂപ 74,000 ത്തിനും 1,12,000 ത്തിനും ഇടയിൽ).

25 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരിൽ 60 ശതമാനം സ്ത്രീകളെയായിരിക്കും പരിഗണിക്കുക. കൃഷിയിൽ മുൻ പരിചയം വേണം.

ആയിരം പേർക്കാണ് അവസരമെങ്കിലും ആദ്യ ഘട്ടത്തിൽ 100 പേരെയാണ് അയക്കുക. ഈ മാസം 27 വരെ അപേക്ഷ സമർപ്പിക്കാം.

നിലവിൽ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ കൊറിയ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നതിനാൽ കോവിഷീൽഡ് സ്വീകരിച്ചവർക്ക് അപേക്ഷിക്കാം. കോവാക്സിൻ സ്വീകരിച്ചവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

https://odepc.kerala.gov.in/jobs/ എന്ന ലിങ്ക് വഴിയോ recruit@odepc.in എന്ന ഇമെയിലിൽ ബയോഡാറ്റ അയച്ചോ അപേക്ഷ സമർപ്പിക്കാനുവുന്നതാണ്.

ഒക്ടോബർ 27 നു തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലും 29 നു എറണാകുളം മുനിസിപ്പൽ ടൗൺഹാളിലും ഒഡെപെക് സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. കൊറിയയിലെ ജോലി സാഹചര്യം, ജോലിയുടെ അവസ്ഥ എന്നിവ സെമിനാറിൽ വ്യക്തമാക്കും. അതിനു ശേഷമായിരിക്കും യോഗ്യതയും താത്പര്യവുമുള്ളവരെ ഇൻ്റർവ്യൂവിനു വിളിക്കുക.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രുപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്