Saturday, September 21, 2024
Saudi ArabiaTop Stories

അംബാസഡർ പ്രതീക്ഷ നൽകിയത് പോലെ പുതിയ പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ല; സൗദിയിലേക്ക് നേരിട്ട് സർവീസ് ബുക്കിംഗ് സ്വീകരിച്ച് എയർ ഇന്ത്യ

എല്ലാ വിഭാഗങ്ങൾക്കും  ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പറക്കുന്നതിനുള്ള അനുമതി സംബന്ധിച്ച് ഈ മാസാവസാനത്തിനു മുമ്പ് തീരുമാനമുണ്ടാകുമെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ അറിയിച്ചിരുന്നെങ്കിലും ഇത് വരെ അനുകൂലമായ പ്രഖ്യാപനം ഒന്നും വരാത്തത് പ്രവാസികൾക്ക് നിരാശയുണ്ടാക്കുന്നു.

ഒക്ടോബർ അവസാന വാരത്തിനു മുമ്പ് തന്നെ എല്ലാ വിഭാഗങ്ങൾക്കും  സൗദിയിലേക്ക് നേരിട്ട് പറക്കുന്നതിനുള്ള തീരുമാനം വരുമെന്നായിരുന്നു അംബാസഡർ അറിയിച്ചിരുന്നതെന്ന് സൗദിയിലെ പ്രമുഖ മലയാള ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.

അതേ സമയം ഈ മാസം 31 മുതൽ സൗദിയിലേക്കുള്ള സർവീസുകൾക്കുള്ള ബുക്കിംഗ് എയർ ഇന്ത്യ സ്വീകരിക്കുന്നുണ്ട്.

ഒക്ടോബർ 31 മുതൽ അടുത്ത മാർച്ച് 26 വരെ ജിദ്ദ, റിയാദ്, ദമാം എന്നീ നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആണ്‌ സ്വീകരിക്കുന്നതെന്ന് എയർ ഇന്ത്യ ട്വിറ്ററിൽ അറിയിക്കുന്നു.

ഭൂരിഭാഗം പ്രവാസികളും വിവിധ രാജ്യങ്ങളിലൂടെ സൗദിയിലെത്തിയെങ്കിലും നേരിട്ടുള്ള സർവീസ് പുനരാരംഭിക്കുന്നത് പ്രതീക്ഷിച്ച് ഇപ്പോഴും പല പ്രവാസികളും നാട്ടിൽ കഴിയുന്നുണ്ട്.

ഈ മാസാവസാനത്തോടെയെങ്കിലും ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള സർവീസ് പ്രഖ്യാപനം വന്നില്ലെങ്കിൽ മറ്റു രാജ്യങ്ങൾ വഴി സൗദിയിലേക്ക് നേരിട്ട് പറക്കാമെന്ന തീരുമാനത്തിലാണ് തങ്ങളുള്ളതെന്ന് ഇത്തരത്തിലുള്ള പ്രവാസികൾ അറേബ്യൻ മലയാളിയെ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്