പ്രവാസികൾക്ക് ആശ്വാസ വാർത്ത; സൗദിയിലെത്തി ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ സ്പോൺസർഷിപ്പ് മാറാം; സ്പോൺസറുടെ സമ്മതമില്ലാതെ കഫാല മാറാൻ സാധിക്കുന്ന അവസരങ്ങൾ അറിയാം
സൗദിയിലെത്തി ഒരു വർഷം തികയുന്നതിനു മുംബ് തന്നെ വിദേശ തൊഴിലാളികൾക്ക് നിലവിലുള്ള സ്പോൺസറിൽ നിന്ന് മറ്റൊരു സ്പോൺസറുടെ അടുത്തേക്ക് സ്പോൺസർഷിപ്പ് മാറാൻ ഇപ്പോൾ സാധിക്കും.
ഇത് സംബന്ധിച്ച നിയമ ഭേദഗതി സൗദി മാനവ വിഭവശേഷി മന്ത്രി അംഗീകരിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഇത്തരത്തിൽ ഒരു വർഷത്തിനുള്ളിൽ സ്പോൺസർഷിപ്പ് മാറുന്നതിന് നിലവിലുള്ള സ്പോൺസറുടെ സമ്മതം ലഭിക്കേണ്ടതുണ്ടെന്നത് വ്യവസ്ഥയാണ്.
നേരത്തെ സൗദിയിലെത്തി 12 മാസം കഴിഞ്ഞതിനു ശേഷം മത്രമേ ഒരു തൊഴിലാളിക്ക് സ്പോൺസർഷിപ്പ് മാറാൻ സാധിക്കുമായിരുന്നുള്ളൂ.
അതേ സമയം നിലവിലുള്ള സ്പോൺസറുടെ സമ്മതമില്ലാതെത്തന്നെ മറ്റൊരു സ്പോൺസറുടെ അടുത്തേക്ക് കഫാല മാറുന്നതിനുള്ള വ്യവസ്ഥകളും മന്ത്രാലയം വ്യക്തമാക്കി.
നിലവിലുള്ള സ്പോൺസറുമായുള്ള കരാർ കാലാവധി കഴിയുന്നതോടെ സ്പോൺസറുടെ അനുമതിയില്ലാതെ മറ്റൊരു സ്പോൺസറുടെ അടുത്തേക്ക് കഫാല മാറാം.
അതോടൊപ്പം സൗദിയിലെത്തി 12 മാസം കഴിഞ്ഞാലും ഒരു തൊഴിലാളിക്ക് കഫാല മാറാൻ സാധിക്കും. അതേ സമയം ഇരു കക്ഷികളും യോജിക്കാത്ത പക്ഷം ഇത്തരത്തിൽ കഫാല മാറുന്നതിന് നിലവിലുള്ള കരാർ കാലാവധി കഴിയുന്നതിന് 90 ദിവസം മുമ്പ് സ്‌പോൺസറെ അറിയിച്ചിരിക്കണം എന്നതാണ് നിയമം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa