Sunday, September 22, 2024
Saudi ArabiaTop Stories

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ്; ഇത് വരെ തീരുമാനമായില്ലെന്ന് അംബാസഡർ

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇത് വരെ തീരുമാനം ആയിട്ടില്ലെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ:ഔസാഫ് സഈദ്.

അതേ സമയം ഇന്ത്യയിലെ വാക്സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൗദി അധികൃതരെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.

പുതിയ സാഹചര്യത്തിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അംബാസഡർ അറിയിച്ചു.

ഈ മാസം അവസാന വാരത്തിനു മുംബ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന് അംബാസഡർ നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ ഈ മാസം തീരാനായിട്ടും ഇത് വരെ സർവീസ് സംബന്ധിച്ച യാതൊരു അപ്ഡേഷനും വരാത്തത് പ്രവാസികളെ നിരാശരാക്കിയിട്ടുണ്ട്.

ഈ മാസം തീരുന്നതോടെ നേരിട്ടുള്ള സർവീസ് പുനരാരംഭിച്ചില്ലെങ്കിൽ ഇനിയും കാത്ത് നിൽക്കാതെ മറ്റു രാജ്യങ്ങൾ വഴി സൗദിയിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലാണ് തങ്ങളുള്ളതെന്ന് നിരവധി പ്രവാസികൾ അറേബ്യൻ മലയാളിയെ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്