Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ 7 പേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധ ശിക്ഷ നടപ്പാക്കി

ജിസാൻ: അൽ ദായിർ വിദ്യാഭ്യാസ കാര്യാലയത്തിലെ ഏഴ് ജീവനക്കാരെ കൊലപ്പെടുത്തിയ പ്രതിയുടെ വധ ശിക്ഷ ജിസാനിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അബ്ദുല്ല ബിൻ ജാബിർ അൽ മാലികി എന്ന പേരുള്ള സൗദി പൗരനായിരുന്നു അൽ ദായിർ എജ്യുക്കേഷൻ ഓഫീസിലെ 7 സൗദി ജീവനക്കാരെ യാതൊരു പ്രകോപനവുമില്ലാതെ വെടി വെച്ച് കൊന്നത്.

2016 ആൽ ആയിരുന്നു സംഭവം നടന്നത്. 35 വയസ്സുള്ള പ്രതി അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ഓഫീസിലെത്തിയ പ്രതി കലാഷ്ണിക്കോവ് തോക്ക് ഉപയോഗിച്ച് ഇരകൾക്കെതിരെ തുടരെ നിറയൊഴിച്ചു.

സംഭവത്തിൽ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മരിച്ചവരിൽ 4 പേർ വിദ്യാഭ്യാസ കാര്യാലയത്തിലെ സൂപർവൈസർമാരായിരുന്നു.

പ്രതി കുറ്റ കൃത്യം ചെയ്യുന്നതിനു മുംബ് അന്തർമുഖത പ്രകടിപ്പിച്ചിരുന്നുവെന്നും പെട്ടെന്ന് ദേഷ്യം പ്രകടിപ്പിച്ചിരുന്നുവെന്നും വെറുതെ ഇരുന്ന് കരയാറുണ്ടായിരുന്നുവെന്നുമെല്ലാം റിപ്പോർട്ടുകൾ പറയുന്നു.

വാട്സാപ് ഗ്രൂപിൽ,വിവാദ വിഷയങ്ങൾ തനിക്ക് മടുത്തുവെന്നും സത്യം അറിയാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് മെസ്സേജ് ഇട്ട ശേഷം ഗ്രൂപിൽ നിന്ന് എക്സിറ്റ് അടിച്ച ശേഷമായിരുന്നു പ്രതി കുറ്റ കൃത്യം നടത്തിയത്.

ഒരു വ്യക്തിയെ അന്വേഷിച്ച് കൊണ്ടായിരുന്നു ഓഫീസിൽ തോക്കുമേന്തി പ്രതി എത്തിയത്. ഓഫീസിൽ കയറിയ ശേഷം മുന്നിൽ കണ്ടവരെയെല്ലാം വെടി വെക്കുകയും അന്വേഷിച്ച വ്യക്തിയെ കാണാതായപ്പോൾ ഓഫീസിൽ നിന്ന് പോകുകയും ചെയ്തു.

പ്രതിക്ക് ഓഫീസിലെ ആരുമായും യാതൊരു തരത്തിലുള്ള വൈരാഗ്യമോ മറ്റു ഇടപാടുകളോ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സംഭവത്തിൽ ഏവരെയും ആശ്ചര്യപ്പെടുത്തുന്ന കാര്യം.

സംഭവ ശേഷം പ്രതിയെ പിടികൂടുകയും ക്രിമിനൽ കോർട്ട് വധ ശിക്ഷ വിധിക്കുകയും ചൊവ്വാഴ്ച ജിസാനിൽ വെച്ച് വധ ശിക്ഷ നടപ്പാക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്