Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ സർക്കാർ സ്ഥാപനത്തിൽ കവർച്ച നടത്തിയ ഇന്ത്യക്കാരനടങ്ങുന്ന സംഘം പിടിയിൽ

അൽഖസീം: പൊതുസ്ഥാപനത്തിൽ കവർച്ച നടത്തിയ ഇന്ത്യക്കാരനടങ്ങുന്ന സംഘത്തെ അൽഖസീം പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ത്യക്കാരനു പുറമെ രണ്ട് ബംഗ്ലാദേശികളും ഒരു പാകിസ്ഥാനിയുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.

പുനരുപയോഗം നടത്താൻ സാധിക്കുന്ന വസ്തുക്കൾ പ്രതികൾ മോഷ്ടിക്കുകയും അവ വിൽക്കുകയുമായിരുന്നു.

മോഷണം പോയ വസ്തുക്കളുടെ വില പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയിട്ടുണ്ട്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്