വെള്ളവും ഭക്ഷണവും മൊബൈൽ ടവറും ഉണ്ടായിരിക്കേ സൗദി പൗരനെ മരുഭൂമിയിൽ തൻ്റെ വാഹനത്തിനരികെ മരിച്ച നിലയിൽ കണ്ടെത്തി
ഈസ്റ്റേൺ പ്രൊവിൻസിലെ ഹയ്യുന്നഈരിയയിൽ കഴിഞ്ഞ ആറു ദിവസമായി കാണാതായ സൗദി പൗരനെ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റെസ്ക്യൂ ടീം അറിയിച്ചു.
തൻ്റെ ഫാൽക്കണെ വേട്ടക്കായി പരിശീലിപ്പിക്കുന്നതിനായി പതിവ് പോലെ 60 കാരൻ പുറത്തിറങ്ങിയതായിരുന്നുവെന്ന് കുടുംബം പറയുന്നു.
ആറ് ദിവസമായിട്ടും കാണാതായതിനെത്തുടർന്നായിരുന്നു ബന്ധുക്കൾ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചത്. അധികൃതരെ അറിയിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
റെസ്ക്യൂ ടീമിലെ ഒരു സംഘം സൗദി പൗരൻ അവസാനമായി വിളിച്ച കാൾ ഹിസ്റ്ററി പരിശോധിച്ച് ടവർ കേന്ദ്രീകരിച്ച് പരിശോധന നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിൻ്റെ ഗ്രാമത്തിനു 80 കിലോമീറ്റർ അകലെയായിട്ടായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മരിച്ചയാളുടെ സമീപത്ത് തന്നെ സൈനിൻ്റെ ഫുൾ നെറ്റ് വർക്ക് ലഭ്യമായ ടവർ ഉണ്ടായിരുന്നു. പക്ഷേ എസ് ടി സി ഉപഭോക്താവായ അദ്ദേഹം എസ് ടി സി സിം സൈനുമായി ലിങ്ക് ചെയ്യുന്നതിനായുള്ള പുതിയ സെറ്റിംഗിനെക്കുറിച്ച് അജ്ഞനായിരുന്നുവെന്ന് റെസ്ക്യൂ ടീം ലീഡർ പറഞ്ഞു.
ഓപ്പറേഷൻ കഴിഞ്ഞിരുന്ന വ്യക്തിയായതിനാലും പ്രഷർ കുറയുകയും മറ്റു ശാരീരിക അസ്വസ്ഥകൾ ഉണ്ടായതിനാലുമായിരിക്കണം മരണം സംഭവിച്ചത് എന്നാണു നിഗമനം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa