Monday, September 23, 2024
Saudi ArabiaTop Stories

ചില രാജ്യങ്ങളിൽ കൊറോണ നിരക്ക് വലിയ തോതിൽ ഉയരാനുള്ള കാരണം സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് വ്യക്തമാക്കി

കൊറോണ ഇപ്പോഴും നില നിൽക്കുന്നുവെന്നും ചില രാജ്യങ്ങളിൽ വൈറസ് ബാധ വലിയ തോതിൽ ഉയർന്നുവെന്നും സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.

കൊറോണ പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ ദ്രുത ഗതിയിലുള്ള അലംഭാവം, മാസ്ക്ക് ധരിക്കുന്നത് ഒഴിവാക്കൽ, ജനസംഖ്യാനുപതികമായി വാക്സിൻ നൽകാതിരുന്നത് എന്നിവയെല്ലാം ചില രാജ്യങ്ങളിൽ കൊറോണ വീണ്ടും വലിയ തോതിൽ ഉയരാൻ കാരണമായി.

സൗദിയിൽ കൊറോണ കേസുകൾ കുറഞ്ഞ അവസ്ഥയിലെത്തിയത് നില നിർത്തുന്നതിനു എല്ലാവരും വാക്സിനേഷൻ പ്രക്രിയയിൽ പങ്കാളികളാകണമെന്നും രണ്ട് ഡോസ് സ്വീകരിച്ച് 6 മാസം കഴിഞ്ഞവരെല്ലാം മൂന്നാമത് ഡോസ് സ്വീകരിക്കണമെന്നും ഡോ:അബ്ദുൽ ആലി ആഹ്വാനം ചെയ്തു.

സൗദിയിൽ പുതുതായി 49 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 35 പേർ കൂടി സുഖം പ്രാപിച്ചു. നിലവിൽ 2265 ആക്റ്റീവ് കേസുകളാണുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 കൊറോണ മരണം മാത്രമാണു റിപ്പോർട്ട് ചെയ്തത്. ഇതോടെ സൗദിയിലെ ആകെ കൊറോണ മരണം 8796 ആയി. നിലവിൽ 61 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു.

രാജ്യത്ത് ഇത് വരെയായി 4,57,55,176 വാക്സിൻ ഡോസുകൾ വിതരണമ ചെയ്തു. അതിൽ 2,15,36,570 ഉം സെക്കൻഡ് ഡോസാണെന്ന് ഡാറ്റകൾ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്