റിയാദ് – മക്ക ഹൈവേയിലെ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരെ ഒരു കൂട്ടം യുവാക്കൾ ക്രൂരമായി മർദ്ദിച്ചു; വീഡിയോ
റിയാദ് – മക്ക ഹൈവേയിലെ ഒരു പ്രമുഖ റെസ്റ്റോറന്റിൽ ഉണ്ടായ സംഘട്ടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു.
ഒരു സംഘം യുവാക്കളായ കസ്റ്റമേഴ്സും റെസ്റ്റോറന്റിലെ ജീവനക്കാരും തമ്മിലാണ് സംഘട്ടനത്തിലേർപ്പെട്ടത്.
യുവാക്കൾ റെസ്റ്റോറന്റ് ജീവനക്കാരെ ക്രൂരമായി മർദ്ദിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
മർദ്ദനത്തിൽ ഒരു ജീവനക്കാരൻ അബോധാവസ്ഥയിലായി വീണു. കസേര ഉപയോഗിച്ചും യുവാക്കൾ ആക്രമിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണുന്നുണ്ട്.
യുവാക്കളെ മറ്റു ചില കസ്റ്റേമേഴ്സ് പിന്തിരിപ്പിക്കുന്നതോടെയാണു അക്രമത്തിനു അന്ത്യമായത്.
പ്രതികളെ ഉടൻ പിടികൂടാൻ സൗദി പബ്ലിക് പ്രൊസിക്യുഷൻ ഉത്തരവിട്ടുണ്ട്.
ജീവനക്കാർക്ക് ആവശ്യമായ ചികിത്സകൾ നൽകിയതായി റെസ്റ്റോറന്റ് മേധാവി അറിയിച്ചു.
സമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa