Sunday, September 22, 2024
Saudi ArabiaTop Stories

അന്ത്യ ചുമ്പനം നൽകി മുഹമ്മദ്‌ രാജകുമാരൻ; സൗദ് രാജകുമാരനു മക്കയുടെ മണ്ണിൽ അന്ത്യ വിശ്രമം

കഴിഞ്ഞ ദിവസം അന്തരിച്ച സൗദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരനെ മക്കയിലെ അൽ അദ്ല് മഖ്ബറയിൽ മറവ് ചെയ്തു.

സൗദ് രാജകുമാരന്റെ സഹോദരനും റിയാദ് ഡെപ്യൂട്ടി ഗവർണ്ണറുമായ മുഹമ്മദ്‌ ബിൻ അബ്ദുറഹ്മാൻ രാജകുമാരനും അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരനും അടക്കമുള്ള പ്രമുഖ രാജകുടുംബാംഗങ്ങൾ ഖബറടക്ക ചടങ്ങിൽ സന്നിഹിതരായിരുന്നു.

മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ സൗദ് രാജകുമാരനു അന്ത്യ ചുമ്പനം നൽകുന്ന രംഗം  ഹൃദയഭേദകമായി.

റിയാദിലെ ഇമാം തുർക്കി മസ്ജിദിൽ വെച്ച് മയ്യിത്ത് നമസ്ക്കാരം നിർവ്വഹിച്ചതിനു ശേഷമാണ് മൃതദേഹം മക്കയിലേക്ക് കൊണ്ട് വന്നത്.

ബഹ്‌റൈൻ രാജാവും ഷാർജ ഭരണാധികാരിയും അടക്കമുള്ള പ്രമുഖ ലോക നേതാക്കൾ രാജകുമാരന്റെ മരണത്തിൽ അനുശോചനം അറിയിച്ച് സൽമാൻ രാജാവിനു സന്ദേശമയച്ചു.

ഏറെ ജനപ്രിയനും സാധാരണക്കാരോട് പോലും അടുത്തിടപഴകുന്ന പ്രകൃതക്കാരനുമായിരുന്ന സൗദ് രാജകുമാരന്റെ വേർപാടിൽ നിരവധി രാജകുമാരന്മാരും അനുശോചനം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്