8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക് ഓവർടൈം കണക്കാക്കി അധികവേതനം നൽകണമെന്ന് മന്ത്രാലയം
റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിൽ നിശ്ചയിക്കപ്പെട്ട സമയത്തിൽ കൂടുതൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഓവർടൈം കണക്കാക്കി അധികവേതനം നൽകണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മന്ത്രാലയം അറിയിച്ചു.
ദിവസം 8 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ് സ്വകാര്യമേഖലയിലെ തൊഴിൽ സമയം. ഇതിൽ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് നിയമം അനുശാസിക്കുന്ന അധികവേതനം നൽകണമെന്ന് മന്ത്രാലയം അറിയിച്ചത്.
നിശ്ചയിക്കപ്പെട്ട സമയത്തിൽ കൂടുതലായി ഒരു മണിക്കൂർ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഒരു മണിക്കൂറിന് തുല്യമായ വേതനവും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനവുമാണ് ഓവർടൈം വേതനമായി നൽകേണ്ടത്.
അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മുഴുവൻ സമയവും ഓവർടൈം ആയി കണക്കാക്കി അതിന് തത്തുല്യമായിട്ടാണ് വേതനം നൽകേണ്ടതെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa