Tuesday, November 26, 2024
GCC

അബ്ഷിർ വഴി ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കാം; കഫാല മാറാനുള്ള തൊഴിലാളിയുടെ സമ്മതം സമർപ്പിക്കാം: മറ്റു പുതിയ സേവനങ്ങൾ അറിയാം

സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ അബ്ഷിർ പ്ലാറ്റ്‌ഫോമിൽ നിരവധി പുതിയ ഇലക്ട്രോണിക് സേവനങ്ങൾ ഒരുക്കിയതായി പ്രഖ്യാപിച്ചു.

പ്രധാനമായും ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കുന്നതിനുള്ള സംവിധാനമാണ് അബ്ഷിറിൽ പുതുതായി ഒരുക്കിയിട്ടുള്ളത്.

ഇവക്ക് പുറമേ തന്റെ കഫാല പുതിയ തൊഴിലുടമയ്ക്ക് കൈമാറാനുള്ള തൊഴിലാളിയുടെ സമ്മതം, അബ്‌ഷിർ റിപ്പോർട്ട്, ഐഡി പുതുക്കലും നഷ്ടപ്പെട്ട ഐഡി ഇലക്ട്രോണിക് ആയി റീ ഇഷ്യു ചെയ്യലും എന്നിവയും പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നു. 

ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് സേവനം, ട്രാഫിക്കിലേക്കുള്ള കാര്യങ്ങൾക്ക് മറ്റൊരാളെ ഇലക്ട്രോണിക് സംവിധാനം വഴി ചുമതലപ്പെടുത്തൽ, വാഹന റിപ്പയർ പെർമിറ്റ്, ഡ്രൈവിംഗ് സ്‌കൂളുകളിലെ ഏകീകൃത രജിസ്‌ട്രേഷൻ, തോക്ക് ലൈസൻസിന്റെ രജിസ്‌ട്രേഷൻ എന്നിവയും പുതിയ സേവനങ്ങളിൽ പെടുന്നു.

സൗദിയിലെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കാനുള്ള ലെവി തവണകളായി അടക്കുന്നതിനുള്ള സംവിധാനം ബാങ്കുകൾ നേരത്തെ ഒരുക്കിയിരുന്നു.

മൂന്ന് മാസത്തിനു പുറമെ ആറ് മാസത്തേക്കും ഒമ്പത് മാസത്തേക്കും 12 മാസത്തേക്കും ലെവി അടക്കാൻ ബാങ്കുകൾ സൗകര്യമൊരുക്കിയിട്ടുണ്ട്.

ലെവി തവണകളായി അടച്ച് ഇഖാമ ചുരുങ്ങിയ കാലത്തേക്ക് പുതുക്കുന്നതിനുള്ള സംവിധാനം ആയിരക്കണക്കിന് പ്രവാസികൾക്കും
തൊഴിലുടമകൾക്കും വലിയ ആശ്വാസമാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്