Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ 5 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ അനുമതി

റിയാദ്: 5 വയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുന്നതിനു സൗദി ഫുഡ്‌ ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി.

നേരത്തെ അതോറിറ്റിയുടെ അംഗീകാരത്തിനായി ഫൈസർ കമ്പനി അപേക്ഷ നൽകിയിരുന്നു.

ഈ പ്രായക്കാർക്ക് വാക്സിൻ ഫലം ചെയ്യുമെന്ന പഠന റിപോർട്ടുകൾ പരിശോധിച്ചതിനു ശേഷമാണ് അതോറിറ്റി അംഗീകാരം നൽകിയത്.

അതേ സമയം സൗദിയിൽ പുതുതായി 49 പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ 37 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.

കഴിഞ്ഞ 24അണിക്കൂറിനുള്ളിൽ 1 കൊറോണ മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 54 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്