സൗദിയിലേക്ക് പോകാൻ ഷാർജയിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന പ്രവാസി ഉറക്കത്തിൽ മരിച്ചു
ഷാർജ: സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെ ഷാർജയിൽ 14 ദിവസം ക്വാറന്റീനിൽ കഴിയുകയായിരുന്ന പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു.
കായംകുളം കൊറ്റുകുളങ്ങര പുത്തൻ വീട്ടിൽ സജു അലിയാർ (48) ആണ് ഇന്നലെ പുലർച്ചെ ഉറക്കത്തിൽ മരിച്ചത്.
ഉറക്കത്തിൽ നിന്നെഴുന്നേൽക്കാതായപ്പോൾ താമസസ്ഥലത്ത് കൂടെയുണ്ടായിരുന്നവർ വിളിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഭാര്യ: റോഷ്‌ന, മക്കൾ: ഹയാ, ഇസ്രു. ഷാർജ അൽ ഖാസിമിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടു പോയ ശേഷം കായംകുളം പുത്തൻ തെരുവ് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa