Sunday, September 22, 2024
Saudi ArabiaTop Stories

സൗദിവത്ക്കരണ പദ്ധതികൾ വൻ വിജയം

റിയാദ്: രാജ്യത്തെ തൊഴിൽ മേഖലകളിലെ സ്വദേശിവത്ക്കരണ പദ്ധതികൾ വൻ വിജയം കാണുന്നതായി ഡാറ്റകൾ വ്യക്തമാക്കുന്നു.

ഈ വർഷം മൂന്നാം പാദത്തോടെ രാജ്യത്തെ സൗദിവത്ക്കരണ തോത് 23.59% ആയി ഉയർന്നതായാണ്‌ റിപ്പോർട്ട്.

ഈ വർഷം മൂന്നാം പാദത്തിൽ മാത്രം പുതുതായി 60,000 സൗദികളാണ്‌ തൊഴിൽ വിപണിയിൽ പ്രവേശിച്ചത്.

ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രെജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ സൗദികളുടെ എണ്ണം 1.8 മില്യൻ ആയി ഉയർന്നിട്ടുണ്ട്.

രാജ്യത്തെ യുവതീ യുവാക്കൾക്ക് അധികൃതർ നൽകുന്ന ശക്തമായ പിന്തുണ സൗദിവത്ക്കരണ തോത് ഉയരാൻ സഹായകരമായിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്