“എനിക്ക് മരിക്കാൻ ആഗ്രഹമില്ല…” അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദേശിയെ പരിചരിച്ച നിമിഷങ്ങൾ സൗദി നഴ്സ് വിവരിച്ചത് മീഡിയകളിൽ ശ്രദ്ധേയമാകുന്നു
ദമാം: സഫ്‌വ നഗരത്തിൽ നിന്ന് കിഴക്കൻ പ്രവിശ്യയിലെ സൈഹാത്ത് നഗരത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഒരു റോഡപകട കേസിനു സാക്ഷിയാകേണ്ടി വന്ന അനുഭവം സൗദി നഴ്‌സ് സഹ്‌റ അൽ-കാദെം വിവരിച്ചു.
തിങ്കളാഴ്ച വൈകുന്നേരം തന്റെ നാല് കുട്ടികളോടൊപ്പം കാറിൽ സഞ്ചരിക്കുമ്പോൾ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചതായി സഹ്ര കാണുകയായിരുന്നു.
ഒരു രക്ഷാദൗത്യവും ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ അവർ ഉടൻ തന്നെ തന്റെ കാറിൽ നിന്ന് ഇറങ്ങി പ്രഥമ ശുശ്രൂഷ നൽകാനായി സംഭവസ്ഥലത്തേക്ക് കുതിച്ചു. അപകടം സംഭവിച്ച രണ്ട് കാറുകളിലൊന്നിൽ സൗദി ദമ്പതികളെ അവർ കണ്ടെങ്കിലും അവരുടെ ആരോഗ്യനില ഗുരുതരമല്ലാത്തതിനെ തുടർന്ന് രണ്ടാമത്തെ കാറിൽ കിടന്നിരുന്ന പാകിസ്ഥാൻ സ്വദേശിയുടെ സമീപത്തേക്ക് സഹ്ര പോയി.
മുഖത്ത് നിന്ന് രക്തം വാർന്നൊഴുകുന്ന പാക്കിസ്ഥാനിയുടെ നില അതീവ ഗുരുതരമാണെന്ന് അവർ തിരിച്ചറിഞ്ഞു. ഉടൻ അവർ അപകടസ്ഥലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന തന്റെ കാറിൽ നിന്ന് ഫസ്റ്റ് എയിഡ് കിറ്റ് എടുക്കാൻ ഓടി.
കഠിനമായ രക്തസ്രാവം തടയാൻ ശ്രമിച്ചെങ്കിലും അത് നിയന്ത്രിക്കാൻ തനിക്കായില്ലെന്ന് കാദെം പറഞ്ഞു. അവർ പാകിസ്ഥാനിയെ പരിചരിക്കുന്നതിനിടയിൽ “എനിക്ക് മരിക്കാൻ ആഗ്രഹമില്ല” എന്ന് പറഞ്ഞ് അയാൾ ഞരങ്ങുകയായിരുന്നു.
തുടർന്ന് അഞ്ച് മിനിറ്റിന് ശേഷം ആംബുലൻസ് സ്ഥലത്തെത്തിയെന്നും പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയെന്നും സഹ്ര വിശദീകരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa