Thursday, November 28, 2024
Saudi ArabiaTop Stories

രാജ്യത്തെ സ്വദേശികളോടും വിദേശികളോടും ഫ്ളൂ വാക്സിൻ സ്വീകരിക്കാൻ സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ ആഹ്വാനം; ഏറ്റവും അടുത്ത ഹെൽത്ത് സെൻ്ററുകൾ അറിയാം

”നിങ്ങളാഗ്രഹിക്കാത്ത നിമിഷം” എന്ന ക്യാപ്ഷനു കീഴിൽ സീസണൽ ഇൻഫ്ളുവൻസക്കെതിരെ പ്രതിരോധ കുത്തി വെപ്പ് നടത്താൻ സൗദി ആരോഗ്യ മന്ത്രാലയം ബോധവത്ക്കരണ ക്യാംബയിൻ ആരംഭിച്ചു.

പ്രായമായവർ, വിട്ടു മാറാത്ത രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ, ആരോഗ്യ മേഖലയിലെ ജീവനക്കാർ എന്നിവർക്ക് പുറാമെ പൊതു സമൂഹത്തെയും ക്യാംബയിൻ ലക്ഷ്യമാക്കുന്നു.

സൈഡ് എഫക്റ്റ് ഇല്ലാത്തതും സൗജന്യവുമായ ഇൻഫ്ളുവൻസാ വാക്സിൻ സുരക്ഷിതവും ആഗോള തലത്തിൽ അതിൻ്റെ ഗുണഫലം വർഷങ്ങളായി തെളിയിക്കുന്നതുമാണ്.

ഇൻഫ്ലുവനസാ പ്രതിരോധം, വാക്സിൻ സ്വീകരിക്കുന്നതിലും തിരക്കുള്ള സ്ഥലങ്ങൾ ഒഴിവാക്കുന്നതിലും കൈകൾ നന്നായി കഴുകുന്നതിലും, കണ്ണ് വായ എന്നിവ നേരിട്ട് സ്പർശിക്കൽ ഒഴിവാക്കുന്നതിലും, ചുമയും തുമ്മലും ഉണ്ടാകുന്ന സമയം ടിഷ്യു ഉപയോഗിക്കുന്നതിലും ചുറ്റുപാടുകൾ വൃത്തിയാക്കുന്നതിലും ആശ്രയിച്ചിരിക്കുന്നു.

രാജ്യത്തെ സ്വദേശികളും വിദേശികളും ഫ്ളൂ വാക്സിൻ ലഭ്യമായ ഹെൽത്ത് സെൻ്ററുകളിൽ പോയി അവ സ്വീകരിക്കണമെന്നും https://www.moh.gov.sa/awarenessplateform/VariousTopics/Documents/FluCenters.pdf എന്ന ലിങ്കിൽ പോയാൽ അടുത്തുള്ള ഫ്ളൂൂ വാക്സിൻ ലഭ്യമായ ഹെൽത്ത് സെൻ്ററുകൾ മനസ്സിലാക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേ സമയം സൗദിയിൽ പുതുതായി 43 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 75 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. നിലവിൽ 50 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. പുതുതായി 1 കൊറോണ മരണം മാത്രമാണു റിപ്പോർട്ട് ചെയ്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്