മദീന-ജിദ്ദ വാഹനാപകടം: പരിക്കേറ്റവരിൽ 3 പേരുടെ നില ഗുരുതരം
കഴിഞ്ഞ ദിവസം മദീനയിൽ നിന്ന് ജിദ്ദയിലേക്കുള്ള വഴിയിൽ കാർ ഒട്ടകവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ 3 പേരുടെ നില ഗുരുതരമായി തുടരുന്നു.
അപകടത്തിൽ മരിച്ച റിഷാദ് അലിയുടെ ഭാര്യ ഫർസീന, വാഹനത്തിലുണ്ടായിരുന്ന തുവ്വൂർ സ്വദേശി നൗഫലിൻ്റെ ഭാര്യാ മാതാവ് റംലത്ത്, വാഹനം ഓടിച്ചിരുന്ന അബ്ദുൽ റഹൂഫ് കൊളക്കാടൻ എന്നിവരാണ് കിംഗ് അബ്ദുല്ല എക്കാണോമിക് സിറ്റി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
മരിച്ച റിഷാദലിയുടെ മൂന്നര വയസ്സുകാരിയായ മകളുടെയും നൗഫലിന്റെ ഭാര്യ റിൻസിലയുടെയും സഹോദരൻ മുഹമ്മദ് ബിൻസിന്റെയും പരിക്ക് ഗുരുതരമല്ല. ഇവർ റാബിഗ് ജനറൽ ആശുപത്രിയിലാണുള്ളത്.
ജിസാനിൽ ബഖാല ജീവനക്കാരനായിരുന്നു മരിച്ച റിഷാദ് അലി. വിസിറ്റ് വിസയിലുള്ള ഇദ്ദേഹത്തിന്റെ കുടുംബം ജിദ്ദയിലെത്തി നൗഫലിന്റെ കുടുംബവുമൊന്നിച്ചു ഇന്നോവ കാറിൽ മദീന സന്ദർശനം കഴിഞ്ഞ് ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം രാത്രി അപകടം സംഭവിച്ചത്.
റാബിഗ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന റിഷാദ് അലിയുടെ മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa