Monday, September 30, 2024
Saudi ArabiaTop Stories

വ്യാഴാഴ്ച വരെ സൗദിയിലെ വിവിധ ഭാഗങ്ങളിൽ തണുപ്പ് കൂടും

ജിദ്ദ: ഇന്ന് (ചൊവ്വ) രാത്രി മുതൽ വ്യാഴാഴ്‌ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില കുത്തനെ കുറയുമെന്ന് കാലാവസ്ഥാ വിഭാഗം നിരീക്ഷിച്ചു.

തബൂക്ക്, അൽജൗഫ്, നോർത്തേൺ ബോർഡർ, ഹായിൽ എന്നിവിടങ്ങളിൽ 6 ഡിഗ്രിക്കും 10 ഡിഗ്രിക്കും ഇടയിലായിരിക്കും താപ നില അനുഭവപ്പെടുക.

റിയാദ്, ഖസീം എന്നിവിടങ്ങളിൽ 11 ഡിഗ്രിക്കും 13 ഡിഗ്രിക്കും ഇടയിൽ താപ നില അനുഭവപ്പെടുമെന്നും ഈസ്റ്റേൺ പ്രൊവിൻസിൽ 9 ഡിഗ്രിക്കും 12 ഡിഗ്രിക്കും ഇടയിൽ താപ നില അനുഭവപ്പെടുമെന്നും നിരീക്ഷണത്തിൽ വ്യക്തമാക്കുന്നു.

വരും ദിവസങ്ങളിൽ, താപനില കുറയ്ക്കുന്ന തണുത്ത വടക്കൻ കാറ്റിൻ്റെ ഫലങ്ങൾ രാജ്യത്ത് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഡോ:ഖാലിദ് അൽസആഖും നിരീക്ഷിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്