സൗദിയിലേക്ക് പോകാതെ സൗദിയിൽ ബിസിനസ് ആരംഭിക്കാം; മൂന്ന് ഘട്ടങ്ങൾ വിശദീകരിച്ച് നിക്ഷേപ മന്ത്രാലയം
മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തിന് പുറത്ത് നിന്ന് സൗദിയിൽ ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള പുതിയ സേവനം സൗദി നിക്ഷേപ മന്ത്രാലയം തിങ്കളാഴ്ച ആരംഭിച്ചു.
അന്താരാഷ്ട്ര സമ്പ്രദായങ്ങൾക്കനുസരിച്ച് വേഗത്തിലും എളുപ്പത്തിലും നിക്ഷേപ ലൈസൻസുകൾ നൽകുന്നതിന് കമ്പനികളെയും നിക്ഷേപകരെയും പ്രാപ്തരാക്കുന്നതിന് വിദേശകാര്യ മന്ത്രാലയവുമായും വാണിജ്യ മന്ത്രാലയവുമായും പുതിയ സേവനം കൈകോർക്കുന്നുണ്ട്.
പുതിയ സേവനത്തിന് കീഴിൽ, ഒരു സ്ഥാപന ഏജൻസിയുമായുള്ള കരാറും സാക്ഷ്യപ്പെടുത്തലും ആധികാരികമാക്കുന്നതിന് പുതിയ നിക്ഷേപകർ മൂന്ന് കാര്യങ്ങളാണു ചെയ്യേണ്ടത്.
1. സൗദി വിദേശ കാര്യ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് സന്ദർശിച്ച് സൗദി എംബസി വഴി കരാർ അറ്റസ്റ്റേഷൻ ചെയ്യുന്നതിനു അപേക്ഷിക്കുക.
2. സൗദി നിക്ഷേപ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് സന്ദർശിച്ച് ലൈസൻസ് ഇഷ്യു ചെയ്യുന്നതിനായി അപേക്ഷ സമർപ്പിക്കുക.
3. നിക്ഷേപകൻ വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ബിസിനസിന്റെ സ്ഥാപന കരാർ ആധികാരികമാക്കുകയും കൊമേഴ്സ്സ്യൽ രെജിസ്റ്റ്രേഷൻ ഇഷ്യു ചെയ്യുകയും ചെയ്യുക.
സൗദിയുടെ പല എംബസികളിലും ഇതിനകം നിലവിൽ വന്ന പുതിയ സേവനം നിക്ഷേപകന്റെ യാത്രയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും വിദേശ കമ്പനികളുടെ ബിസിനസ്സ് സ്ഥാപിക്കുന്നതിനും ആരംഭിക്കുന്നതിനും സഹായിക്കുമെന്നും നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി.
നിക്ഷേപകർക്കും കമ്പനികൾക്കുമായി രാജ്യത്ത് വ്യാപാരം നടത്തുന്നതിന് നടപ്പിലാക്കിയ പരിഷ്കാരങ്ങൾ ശക്തിപ്പെടുത്തുന്നതിന് പുതിയ ചുവടുവയ്പ്പ് സഹായിക്കുമെന്നാണു കരുതപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa