Monday, November 25, 2024
Saudi ArabiaTop Stories

സൗദിയിൽ വൻ അഴിമതി വേട്ട; മുസ്‌ലിം വേൾഡ് ലീഗിലെ ഉദ്യോഗസ്ഥരടക്കം നിരവധി പേർ പിടിയിൽ

സൗദി അഴിമതി വിരുദ്ധ സമിതി നടത്തിയ വ്യത്യസ്ത ഓപറേഷനുകളിൽ 16 അഴിമതിക്കേസുകൾ ട്രാക്ക് ചെയ്യുകയും പ്രതികളെ പിടി കൂടുകയും ചെയ്തു.

മുസ്‌ലിം വേൾഡ് ലീഗിലെ ( റാബിത്വ) മൂന്ന് സൗദി ഉദ്യോഗസ്ഥരും വൻ കിട കോണ്ട്രാക്റ്റിംഗ് കംബനികളിലെ മാനേജർമാരും, പ്രമുഖ് ബാങ്കുകളിലെ ഉദ്യോസ്ഥരും യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരുമെല്ലാം പിടിയിലായവരിൽ ഉണ്ട്.

സൗദിക്ക് പുറത്തേക്ക് വൻ തുകകൾ അയക്കാൻ ബാങ്കുകൾ വഴി അനധികൃത മാർഗങ്ങൾ ഉപയോഗപ്പെടുത്തിയതിനു 4 പ്രവാസികളും പിടിക്കപെട്ടിട്ടുണ്ട്. ഇവരെ സഹായിച്ചതിനായിരുന്നു ബാങ്ക് ഉദ്യോഗസ്ഥർ അറസ്റ്റിലായത്.

ഒരു ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥനും നഴ്സും പണത്തിനു പകരം അനധികൃതമായ രീതിയിൽ വിദേശികൾക്ക് മെഡിക്കൽ സൗകര്യം ഒരുക്കിയതിനും പിടിക്കപ്പെട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയകളിൽ പണത്തിനു പകരം തവക്കൽനാ ഇമ്യൂൺ സ്റ്റാറ്റാസ് ആക്കിക്കൊടുക്കുമെന്ന തരത്തിൽ വ്യാജ പരസ്യം ചെയ്തവരും അറസ്റ്റിലായവരിൽ പെടുന്നു.

പണത്തിനു പകരം വാട്ടർ കണക്ഷൻ ഒരു പൗരൻ ആവശ്യപ്പെട്ട സ്ഥലം വരെ നീട്ടിക്കൊടുത്ത ഉദ്യോഗസ്ഥനും അനധികൃത നിർമ്മാണം നീക്കം ചെയ്യാതിരിക്കാൻ കൈക്കൂലി വാങ്ങിയ ബലദിയ ഉദ്യോഗസ്ഥനും പിടിക്കപ്പെട്ടിട്ടുണ്ട് .

പണത്തിനു വേണ്ടിയും മറ്റു ലാഭങ്ങൾക്ക് വേണ്ടിയും പ്രതികൾ പദവികൾ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് അനേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്