ഐ ഫോൺ ഓർഡർ ചെയ്തു; കിട്ടിയത് കല്ലും പശയും സോപ്പും; പരാതിയുമായി സൗദി പൗരൻ
ഒരു ഓൺലൈൻ സ്റ്റോറിൽ നിന്ന് ഐ ഫോൺ ഓർഡർ ചെയ്ത സൗദി പൗരൻ താൻ വഞ്ചിക്കപ്പെട്ടതിനെത്തുടർന്ന് അധികൃതരെ സമീപിച്ച വാർത്ത മീഡിയകൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.
ഒരു ഓണലൈൻ സ്റ്റോറിൽ 5000 റിയാലിനു വിൽക്കാൻ വെച്ചിരുന്ന ഐഫോൺ 13 പ്രോമാക്സ് മൊബൈലാണു സൗദി പൗരൻ ഓർഡർ ചെയ്ത് വഞ്ചിക്കപ്പെട്ടത്.
പണം നൽകിയതിനു പിറകെ തനിക്ക് പാർസൽ ആയി വന്ന ഐഫോണിൻ്റെ ബോക്സ് തുറന്നപ്പോൾ പശയും കല്ലും സോപ്പുമാണു ഉള്ളിലുണ്ടായിരുന്നത്.
തന്നെ വഞ്ചിച്ച സെല്ലർക്കെതിരെ പരാതിയുമായി ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിരിക്കുകയാണിപ്പോൾ സൗദി പൗരൻ.
അതേ സമയം സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിനെതിരെ രൂക്ഷമായ വിമർശനമാണു ആളുകൾ നടത്തിയിട്ടുള്ളത്. മികച്ച ഔട്ട്ലറ്റുകൾ തന്നെ ലഭ്യമാണെന്നിരിക്കെ ഓൺലൈൻ സ്റ്റോറിൽ നിന്ന് വാങ്ങുന്നത് എന്തിനാണെന്നാണു ആളുകൾ ചോദിക്കുന്നത്.
ഇത്തരത്തിലുള്ള വ്യാജ ഓൺലൈൻ സ്റ്റോറുകളിൽ ഓർഡർ ചെയ്യുന്നതിനെതിരെ കഴിഞ്ഞ ദിവസം സൗദി വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പ് അറേബ്യൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. ലിങ്ക് കാണാം. https://arabianmalayali.com/2021/11/14/36193/
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa