Saturday, September 28, 2024
Saudi ArabiaTop Stories

സൗദിയിൽ ബിനാമികളെ പിടി കൂടാൻ എ ഐ യും പ്രയോജനപ്പെടുത്തുന്നു

സൗദിയിൽ ബിനാമി ബിസിനസുകൾ പിടി കൂടുന്നതിനായി എ ഐ ( ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) യും ഡാറ്റ അനലിറ്റിക്സും അടങ്ങുന്ന മറ്റു മോഡേൺ ടെക്നോളജികളൂം പ്രയോജനപ്പെടുത്തുന്നു.

മോഡേൺ ടെക്നോളജി ഉപയോഗിച്ച് ബിനാമികളെ പിടികൂടുന്നതിനായി 20 സർക്കാർ വകുപ്പുകളുടെ സേവനം പ്രയോജനപ്പെടുത്താൻ വാണിജ്യ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

നേരത്തെ പരാതികളുടെ പിറകെ പരിശോധന നടത്തിയും മറ്റുമായിരുന്നു ബിനാമികളെ പിടിച്ചിരുന്നതെങ്കിൽ ഇപ്പോൾ രീതികൾ മാറിയിട്ടുണ്ട്.

സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റകൾ 20 സർക്കാർ വകുപ്പുകൾ തമ്മിൽ ലിങ്ക് ചെയ്ത് കൊണ്ട് ബിനാമികളെ കണ്ടെത്താനുള്ള മാർഗങ്ങളാണു ഉപയോഗപ്പെടുത്തുന്നത്.

ഇത്തരത്തിൽ ഡാറ്റകൾ കണക്റ്റ് ചെയ്തതിനു ശേഷം ബിനാമികളാണെന്ന് തിരിച്ചറിയാൻ സാധിക്കുന്ന 120 ലധികം സൂചനകൾ അധികൃതർ വിലയിരുത്തുകയാണു ചെയ്യുക.

തുടർന്ന് സംശയം തോന്നിയ സ്ഥാപനങ്ങൾ ബിനാമിയാണെന്ന് ഉറപ്പ് വരുത്തുകയും നേരിട്ട് പരിശോധന നടത്തി കുറ്റക്കാരെ പിടികൂടുകയും ചെയ്യുമെന്നും ബന്ധപ്പെട്ടവർ വിശദീകരിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ബിനാമികളെ കണ്ടെത്താനുള്ള പരിശോധനകൾ ഉർജ്ജിതപ്പെടുത്തിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്