Wednesday, September 25, 2024
Saudi ArabiaTop Stories

മക്കയിൽ കൂട്ടത്തല്ലിലേർപ്പെട്ടവർ പോലീസ് പിടിയിൽ

മക്ക: പൊതു സ്ഥലത്ത് സംഘർഷത്തിലേർപ്പെട്ട പത്തംഗ സംഘത്തെ മക്ക പോലീസ് പിടികൂടി.

പ്രതികൾ സംഘട്ടനത്തിലേർപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ആറ് സൗദികൾ,രണ്ട് സുഡാനികൾ, ഒരു മോറോക്കക്കാരൻ ഒരു തുനീഷ്യക്കാരൻ എന്നിവരായിരുന്നു പ്രതികൾ.

നേരത്തെ പ്രതികൾ തമ്മിലുണ്ടായ വഴക്കിനെത്തുടർന്നായിരുന്നു സംഘർഷം ഉടലെടുത്തത്.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം പബ്ലിക് പ്രൊസിക്യൂഷനു കൈമാറിയതായി പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്