Saturday, September 21, 2024
Saudi ArabiaTop Stories

പുതിയ സാഹചര്യത്തിൽ സൗദിയിലേക്ക് പോകുന്ന ഇഖാമയുള്ളവരും പുതിയ വിസക്കാരും റി എൻട്രി വിസക്കാരും നാട്ടിൽ നിന്നും സൗദിയിൽ നിന്നും വാക്സിനുകൾ സ്വീകരിച്ചവരും അല്ലാത്തവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൗദിയിലേക്കുള്ള യാത്രാ നിബന്ധനകളിൽ ഇന്ത്യക്കാർക്ക് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ സംശയങ്ങളുമായി നിരവധി പ്രവാസികൾ അറേബ്യൻ മലയാളിയുമായി ബന്ധപ്പെടുന്നുണ്ട്. ഇപ്പോൾ സൗദിയിലേക്ക് പോകുന്ന വിവിധ കാറ്റഗറിയിൽ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ വിവരിക്കുന്നു.

സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർ: സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് നേരിട്ട് സൗദിയിലേക്ക് മടങ്ങാൻ സാധിക്കും. റി എൻട്രി വിസക്കാർക്ക് പുറമേ പുതിയ വിസക്കാരാണെങ്കിലും വിസിറ്റ് വിസക്കാരാണെങ്കിലും ഇതേ നിയമം ബാധകമാകും. ഇവർക്ക് സൗദിയിലെ 5 ദിവസത്തെയോ 3 ദിവസത്തെയോ ക്വാറൻ്റീനും ആവശ്യമില്ല.

സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവർ: സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് നാട്ടിലെത്തിയ ശേഷം സൗദിയിലേക്ക് മടങ്ങുന്നവർക്ക് ഡിസംബർ 4 പുലർച്ചെ 1 മണി മുതൽ സൗദിയിലെ 3 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് എടുത്ത് നേരിട്ട് പറക്കാൻ സാധിക്കും.

സൗദിക്ക് പുറത്ത് നിന്ന് വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരും: സൗദിക്ക് പുറത്ത് നിന്ന് സൗദി അംഗീകൃതമോ അംഗീകൃതമല്ലാത്തതോ ആയ വാക്സിൻ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്തവർക്കും സൗദിയിലേക്ക് നേരിട്ട് മടങ്ങാൻ സാധിക്കും. ഇവർക്ക് സൗദിയിലെ 5 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പർച്ചേസ് ചെയ്യേണ്ടി വരും.

സൗദി അംഗീകരിച്ച വാക്സിൻ പുറത്ത് നിന്ന് സ്വീകരിച്ചവർക്ക് നേരിട്ട് മടങ്ങാതെ ദുബൈ വഴി 14 ദിവസത്തെ താമസത്തിനു ശേഷം സൗദിയിലേക്ക് പോകുകയാണെങ്കിൽ സൗദിയിലെ 5 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ ആവശ്യമില്ല. എന്നാൽ സൗദി അംഗീകരിക്കാത്ത വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ ദുബൈ വഴി 14 ദിവസം താമസിച്ച് പോയാലും സൗദിയിലെ 5 ദിവസത്തെ ക്വാറൻ്റീൻ ബാധകമാകും.

സൗദിയിലേക്ക് പ്രവേശിക്കുന്നതിനു മുംബ് നടത്തേണ്ട രെജിസ്റ്റ്രേഷൻ പ്രൊസസുകൾ. നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ഇഖാമയുള്ളവരാണെങ്കിൽ അത് തവക്കൽനായിൽ സൗദി ആരോഗ്യ മന്ത്രാലയ സൈറ്റ് വഴി വഴി രെജിസ്റ്റർ ചെയ്ത് തവക്കൽനാ ആപിൽ ഫുൾ ഇമ്യൂൺ ആക്കുക. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നേരത്തെ അറേബ്യൻ മലയാളി പ്രസിദ്ധീകരിച്ച https://arabianmalayali.com/2021/08/16/34123/ എന്ന ലിങ്കിൽ ഉണ്ട്.

സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ തവക്കൽനാ ആപിനു പുറമേ സ്വിഹതീ ആപും പ്രവർത്തനക്ഷമമെന്ന് ഉറപ്പ് വരുത്തുക. സൗദിയിൽ നിന്ന് വാക്സിനെടുത്തത് തെളിയിക്കാനായി സ്വിഹതിയിൽ നിന്നെടുത്ത സൗദിയിലെ വാക്സിൻ സർട്ടിഫിക്കറ്റ് പ്രിന്റ് തന്നെ പല എമിഗ്രേഷൻ ഉദ്യോഗസ്ഥരും ചോദിക്കുന്നുണ്ടെന്നതിനാൽ അതും കരുതുക.

സൗദിയിലേക്ക് പ്രവേശിക്കുന്നതിനു 72 മുംബ് അംഗീകൃത ലാബിൽ നിന്ന് എടുത്ത പിസിആർ ടെസ്റ്റ് റിസൽറ്റ് എല്ലാ വിഭാഗങ്ങളും കയ്യിൽ കരുതണം.

അതോടൊപ്പം മുഖീമിൽ രെജിസ്റ്റർ ചെയ്യുക. അത് സൗദിയിലേക്ക് പ്രവേശിക്കുന്നതിൻ്റെ 3 ദിവസം മുംബ് ചെയ്താൽ മതി. മുഖീമിൽ രെജിസ്റ്റർ ചെയ്തതിൻ്റെ പ്രിൻ്റ് എടുത്ത് കയ്യിൽ വെക്കുക. ബോഡിംഗ് സമയം ആവശ്യപ്പെടും.വാക്സിനെടുത്തവർക്കും വാക്സിനെടുക്കാത്തവർക്കും ഇഖാമയുള്ളവർക്കും ഇഖാമയില്ലാത്തവർക്കുമെല്ലാം വ്യത്യസ്ത രെജിസ്റ്റ്രേഷൻ ലിങ്കാണു മുഖീമിൽ ഉള്ളത്. മുകളിൽ പരാമർശിച്ച https://arabianmalayali.com/2021/08/16/34123/ എന്ന ലിങ്കിൽ അത് സംബന്ധിച്ച വിവരങ്ങളും നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്