സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവം മലയാളി സമൂഹത്തിനു വലിയ വേദനയായി മാറി
സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവം മലയാളി സമൂഹത്തിനു വലിയ വേദനയായി മാറി
റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള അൽ റെയ്നിൽ നടന്ന വാഹനാപകടത്തിലാണ് മലയാളി കുടുംബത്തിലെ അഞ്ച് പേർ മരിച്ചത്.
കോഴിക്കോട് ബേപ്പൂർ സ്വദേശികളായ പാണ്ടികശാലക്കണ്ടി മുഹമ്മദ് ജാബിർ ( 44 ), ഭാര്യ ശബ്ന (36), മക്കളായ ലൈബ (7), സഹ ( 5 ), ലുത്ഫി എന്നിവരാണ് മരിച്ചത്.
ജുബൈലിൽ ജോലി ചെയ്യുകയായിരുന്ന ജാബിർ ജിസാനിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനാൽ കുടുംബത്തെയും കൂട്ടി പുതിയ താമസ സ്ഥലത്തേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്.
ഇന്നലെ പുലർച്ചെ ഇവർ സഞ്ചരിച്ച കാറിനു പിറകിൽ സ്വദേശി പൗരൻ ഓടിച്ച ലാൻ്റ് ക്രൂയിസർ കാർ ഇടിച്ചായിരുന്നു അപകടം.
പുതിയ താമസ സ്ഥലത്തേക്ക് വീട്ടു സാധനങ്ങൾ അയച്ചതിനു ശേഷം പിറകിൽ കൊറോള കാറിൽ പോയ ജാബിറും കുടുംബവും ജിസാനിൽ എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു അപകട വിവരം അറിഞ്ഞത്. മയ്യിത്തുകൾ അൽ റെയ്ൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa