ജിദ്ദയിൽ പ്രവാസികൾ സ്വന്തം കാറുകൾ മൊബൈൽ വർക്ക് ഷോപ്പുകളാക്കി മാറ്റുന്നു
ജിദ്ദ ബനി മാലികിലെ ഇൻഡസ്ട്രിയൽ ഏരിയ അടച്ച് പൂട്ടാൻ മക്ക ഗവർണ്ണറേറ്റ് തീരുമാനിച്ചതിനു പിറകെ പ്രവാസികൾ സ്വന്തം കാറുകൾ മൊബൈൽ വർക്ക് ഷോപ്പുകളാക്കി മാറ്റുന്നതായി റിപ്പോർട്ട്.
തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ അടച്ച് പൂട്ടിയതിനെത്തുടർന്നായിരുന്നു തങ്ങൾ ഈ രീതി അവലംബിച്ചതെന്ന് അവർ മാധ്യമങ്ങളെ അറിയിച്ചു.
അസ്ഫാനിലേക്ക് മാറ്റാനുള്ള അധികൃതരുടെ തീരുമാനപ്രകാരം തങ്ങൾ അസ്ഫാനിലേക്ക് പോയെന്നും എന്നാൽ ജിദ്ദ നഗരത്തിൽ നിന്ന് ഒരു മണിക്കൂറോളം യാത്രയുണ്ടെന്നതിനാൽ കസ്റ്റമേഴ്സ് വരാത്തതിനാൽ തങ്ങൾക്ക് മടങ്ങേണ്ടി വന്നതായും അവർ വ്യക്തമാക്കി.
അതേ സമയം ഇത്തരത്തിൽ പ്രവർത്തിക്കുന്ന അനധികൃത വർക്ക് ഷോപ്പുകാർ കാരണം തങ്ങളുടെ ബിസിനസിനു ഭീഷണിയുണ്ടെന്ന് അസ്ഫാനിലെ കാർ വർക്ക് ഷോപ്പുകാർ പരാതിപ്പെടുന്നുണ്ടെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa