Monday, September 23, 2024
Saudi ArabiaTop Stories

വഴിയരികിൽ ടാക്സി കാത്തു നിന്ന യുവാക്കൾക്ക് സൗദി രാജകുമാരൻ ലിഫ്റ്റ് നൽകിയ വീഡിയോ വൈറലാകുന്നു

ജിദ്ദ: റോഡരികിൽ ടാക്സിയും പ്രതീക്ഷിച്ച് നിൽക്കുകയായിരുന്ന ഒരു സംഘം യുവാക്കൾക്ക് അത് വഴി പോയ അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാരൻ തുണയായി.

തൻ്റെ കാറിൽ യുവാക്കളെ കയറ്റിയ രാജകുമാരൻ അവരെ അവരുടെ ലക്ഷ്യസ്ഥാനത്തെത്തിക്കുകയായിരുന്നു.

രാജകുമാരനോടൊപ്പം ലിഫ്റ്റ് ലഭിച്ച യുവാക്കൾ വലിയ സന്തോഷവും നന്ദിയും അറിയിക്കുന്നതിൻ്റെ ദൃശ്യം യുവാക്കളിലുള്ളവർ തന്നെ ചിത്രീകരിച്ചത് സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

മുൻ സൗദി ഭരണാധികാരി ഫഹദ് രാജാവിൻ്റെ മകനായ അബ്ദുൽ അസീസ് ബിൻ ഫഹദ് രാജകുമാാരൻ നേരത്തെ മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്.

രാജകുമാരൻ യുവാക്കൾക്ക് ലിഫ്റ്റ് നൽകുന്നതിൻ്റെ ദൃശ്യം കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്