ജിദ്ദ ചലചിത്രോത്സവത്തിൽ മലയാള സിനിമയും
ജിദ്ദ: തിങ്കളാഴ്ച മുതൽ ബലദിൽ തുടക്കം കുറിക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് സിനിമകളും പ്രദർശിപ്പിക്കും.
നിഥിൻ ജോർജ് , ജോസ് കിഴക്കൻ എന്നിവർ അഭിനയിച്ച മലയാള ചിത്രം പകയും രൺ വീർ സിംഗ് അഭിനയിക്കുന്ന ബോളിവുഡ് സിനിമ ’83’ യുമാണു ഇന്ത്യയിൽ നിന്ന് ഇടം കണ്ടെത്തിയത്.
ഡിസംബർ 9, 12 തീയതികളിൽ പകയും 15 നു ’83’ യും ബലദിലെ വിവിധ സ്ക്രീനുകളിലായി പ്രദർശിപ്പിക്കും.
2019 ലായിരുന്നു ആദ്യമായി റെഡ് സീ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ജിദ്ദയിൽ ആരംഭിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa