Sunday, November 24, 2024
Saudi ArabiaTop Stories

ജിദ്ദയിലെ ഏറ്റവും മുതിർന്ന ഇന്ത്യൻ പൗരൻ അന്തരിച്ചു

ജിദ്ദ: ജിദ്ദയിലെ ഏറ്റവും മുതിർന്ന ഇന്ത്യൻ പൗരനായ റഫീഉദ്ദീൻ ഫാസിൽ ബോയ് അന്തരിച്ചു. കഴിഞ്ഞ ആറു പതിറ്റാണ്ടായ ജിദ്ദ ഇന്ത്യൻ സമൂഹത്തിൻ്റെ ഭാഗമായിരുന്നു അദ്ദേഹം.

ജിദ്ദയിൽ ഇൻ്റർനാണൽ ഇന്ത്യൻ സ്കൂൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചിരുന്നു.

1982 ൽ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിൻ്റെ തറക്കല്ലിടൽ കർമ്മം ഇന്ദിരാഗാന്ധി നിർവ്വഹിക്കുംബോൾ കൂടെയുണ്ടായിരുന്നത് റഫീഉദ്ദീൻ ആയിരുന്നു.

മുംബൈ സ്വദേശിയായ റഫീഉദ്ദീനു 2008 ൽ ഇന്ത്യൻ പ്രസിഡൻ്റിൽ നിന്ന് ഭാരതീയ സമ്മാൻ അവാർഡ് ലഭിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്