Sunday, September 22, 2024
GCCTop Stories

42 ആമത് ജിസിസി ഉച്ചകോടിക്ക് വിജയകരമായ പരിസമാപ്തി

റിയാദ്: 42 ആമത് ജിസിസി ഉച്ചകോടിക്ക് റിയാദിലെ ദിരിയ പാലസിൽ സമാപനം.

ഉച്ചകോടി വിജയകരമായി പൂർത്തിയാക്കിയതായി എല്ലാ ജിസിസി നേതാക്കൾക്കും നന്ദി അറിയിച്ച് കൊണ്ട് സൗദി കിരീടാവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു.

കൂടുതൽ സാമ്പത്തിക, പ്രതിരോധ സംയോജനത്തിനായുള്ള ആഹ്വാനവും എല്ലാ ഭീഷണികൾക്കും വെല്ലുവിളികൾക്കും എതിരെ കൂട്ടായ പ്രവർത്തനത്തിനുള്ള പ്രതിജ്ഞാബദ്ധതയും ആവർത്തിച്ചു കൊണ്ടാണ് ഉച്ചകോടി സമാപിച്ചത്.

ജിസിസി രാജ്യങ്ങൾക്കിടയിൽ തന്ത്രപരമായ സഹകരണവും സാമ്പത്തികവും വികസനവുമായ ഏകീകരണം വികസിപ്പിക്കുന്നതിനും ജിസിസി പൗരന്മാരുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനുമുള്ള തത്വങ്ങളും നയങ്ങളും ഉച്ചകോടി അംഗീകരിച്ചു.

സമാപന ഫോട്ടോ സെഷനിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോടൊപ്പം ദുബൈ ശൈഖ്, ഖത്തർ അമീർ, ബഹ്‌റൈൻ രാജാവ്, ഒമാൻ കുവൈത്ത് കിരീടാവകാശികൾ, ജിസിസി സെക്രട്ടറി എന്നിവർ ഒരുമിച്ചു. ഒമാനിലാണ് അടുത്ത ഉച്ചകോടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്