Sunday, September 22, 2024
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; ഇമ്യുൺ ആകാൻ മൂന്ന് ഡോസ് വേണമെന്ന പ്രശ്നത്തിനു പരിഹാരമായി

തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിന് വേണ്ടി സൗദി ആരോഗ്യ കേന്ദ്രത്തിന്റെ സൈറ്റ് വഴി അപേക്ഷിക്കുന്ന നാട്ടിലുള്ള പ്രവാസികൾ മൂന്ന് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ വിവരം നൽകണമെന്ന നിബന്ധനയിൽ അധികൃതർ മാറ്റം വരുത്തി.

ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പ്രശ്‌നവും പിറകെ ഉണ്ടാകുകയായിരുന്നു.

ഇപ്പോൾ വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ രേഖകൾ മാത്രം നൽകിയാൽ തന്നെ  തന്നെ തവക്കൽനായിൽ ഇമ്യുൺ ആകാനുള്ള അപേക്ഷ വീണ്ടും സ്വീകരിക്കുന്നുണ്ട്.

നേരത്തെ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുന്നവർക്ക് മൂന്നാമത് ഡോസ് സ്വീകരിച്ചതിന്റെ വിവരം പൂരിപ്പിക്കാത്തതിനാൽ വാക്സിൻ ഡോസുകൾ ഒഴിവാക്കാനാകില്ല എന്ന സന്ദേശം നൽകി അപേക്ഷ തള്ളിയത്  ആശങ്കയുണ്ടാക്കിയിരുന്നു.

ഇപ്പോൾ മൂന്നാമത് ഡോസിന്റെ വിവരങ്ങൾ പൂരിപ്പിക്കാനുള്ള ഭാഗം ഉണ്ടെങ്കിലും അത് പൂരിപ്പിക്കാതെ രണ്ട് ഡോസ് വാക്സിൻ വിവരം നൽകിയാൽ തന്നെ അപേക്ഷ സ്വീകരിക്കുന്നുണ്ട്.

ഏതായാലും പ്രശ്നം പരിഹരിച്ച ആശ്വാസത്തിലാണിപ്പോൾ നിരവധി പ്രവാസികൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്