സൗദിയിൽ ഇനി 87 ദിവസവും 11 മണിക്കൂറും നീണ്ടു നിൽക്കുന്ന തണുപ്പ് കാലം
ജിദ്ദ: രാജ്യത്ത് ശൈത്യത്തിൻ്റെ ആരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ജിദ്ദാ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശൈത്യ കാലം 2 മാസവും 27 ദിവസവും 11 മണിക്കൂറും 34 മിനുട്ടും നീണ്ടു നിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണത്തിൽ പറയുന്നു.
നോർത്തേൺ റീജ്യണിൽ അനുഭവപ്പെടുന്ന തണുത്ത വായു പിണ്ഡം താപ നില പൂജ്യത്തിലേക്ക് എത്താൻ കാരണമാകുമെന്നും അതിൻ്റെ പ്രതിഫലനം സെൻട്രൽ ഈസ്റ്റേൺ റീജ്യണുകളിൽ അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചിപ്പിച്ചു.
തണുപ്പ് കാലത്തെ രോഗങ്ങളെ പ്രതിരോധിക്കാൻ സീസണൽ ഇൻഫ്ളുവൻസാ വാക്സിൻ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa