കൂടുതൽ മേഖലകൾ സൗദിവത്ക്കരണത്തിന് വിധേയമാകും
സ്വദേശിവത്ക്കരണ പ്രക്രിയകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സൂചന നൽകി സൗദി മാനവ വിഭവശേഷി മന്ത്രാലയ അണ്ടർ സെക്രട്ടറി മജിദ് അൽ ഹുദവി.
എൻ്റർൻടെയ്ന്മെൻ്റ്, കൺസൾട്ടൻസി, മീഡിയ എന്നീ മേഖലകളിലേക്ക് കൂടി സൗദിവത്ക്കരണ പ്രക്രിയകൾ നീളുമെന്നാണു മാജിദ് സുചന നൽകിയിട്ടുള്ളത്.
വിഷൻ 2030 ലക്ഷ്യങ്ങൾ ഫലം കാണാൻ തുടങ്ങിയിട്ടുണ്ടെന്നും സൗദികൾക്ക് തൊഴിൽവസരങ്ങൾ ലഭ്യമാകുന്നത് കൂടുതൽ പ്രതീക്ഷകൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമീപ കാലങ്ങളിൽ സൗദിവത്ക്കരണം വർദ്ധിക്കുന്നതിനു മന്ത്രാലയത്തിൻ്റെ വ്യക്തമായ പ്ളാനുകളും പരിഷ്ക്കരിച്ച നിതാഖാത്തുമെല്ലാം സഹായകരമാകുമെന്നും മാജിദ് സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa