സൗദി അറേബ്യ വിട്ട വിദേശികൾക്കെതിരെ കള്ളപ്പണാരോപണം ഉയർന്നാൽ സ്വീകരിക്കുന്ന സംവിധാനം സൗദി പബ്ളിക് പ്രോസിക്യൂഷൻ വ്യക്തമാക്കി
റിയാദ്: സൗദി വിട്ട് പുറത്ത് പോയ വിദേശിക്കെതിരെ സൗദിക്കകത്ത് നിന്നുള്ള ഒരു കള്ളപ്പണക്കേസ് ഉയർന്നാൽ സ്വീകരിക്കുന്ന വിചാരണാ സംവിധാനത്തെക്കുറിച്ച് സൗദി പബ്ളിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി.
ആരോപിതരായി സൗദി വിട്ടവരുടെ രാജ്യത്തെ ഇൻ്റർനാഷണൽ കോ ഒപറേഷൻ യൂണിറ്റിനു ആരോപിതരെ വിചാരണക്കായി സൗദിക്ക് കൈമാറാൻ ആവശ്യപ്പെടും.
അതല്ലെങ്കിൽ കുറ്റാരോപിതൻ്റെ രാജ്യത്ത് വെച്ച് അയാളെ വിചാരണ ചെയ്യുന്നുണ്ടെന്ന ഉറപ്പ് സൗദി അറേബ്യക്ക് പ്രസ്തുത രാജ്യങ്ങൾ നൽകണം.
കേസിലെ പ്രതികളെ സൗദിക്ക് കൈമാറാനുള്ള അവകാശം പ്രതിയുടെ രാജ്യത്തിനുണ്ട്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായവരെ സൗദി അറേബ്യ അതിന്റെ പ്രത്യേക കോടതികളിൽ വിചാരണ ചെയ്യുന്നുവെന്നും കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ യൂണിറ്റിന്റെ ആക്ടിംഗ് അംഗം അബ്ദുല്ല അൽ സഹ്‌റാനി വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa