ഹൂത്തീ കേന്ദ്രങ്ങളിൽ ആഞ്ഞടിച്ച് അറബ് സഖ്യ സേന; വീഡിയോ കാണാം
ഹൂത്തികൾക്ക് കനത്ത നാശ നഷ്ടം വരുത്തിക്കൊണ്ട് ഹൂത്തീ കേന്ദ്രങ്ങളിൽ അറബ് സഖ്യ സേന ശക്തമായ സൈനിക നീക്കങ്ങൾ നടത്തി.
യമനിലെ അൽ ജൗഫിലും മഅരിബിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിലായി ഹൂത്തികളെ ലക്ഷ്യമാക്കി 40 സൈനിക ഓപറേഷനുകളാണു സഖ്യ സേന നടത്തിയത്.
സൈനിക നീക്കത്തിൽ 223 ഹൂത്തികൾ കൊല്ലപ്പെടുകയും 17 ഹൂത്തി സൈനിക വാഹനങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്.
സൗദിയിലെ സാധാരണക്കാരെ ലക്ഷ്യമാക്കി ഹൂത്തികൾ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു.
പൊതു ജനങ്ങളുടെ സുരക്ഷക്ക് വേണ്ടി ആവശ്യമായാ നടപടികൾ സ്വീകരിക്കുമെന്ന് സഖ്യ സേന മുന്നറിയിപ്പ് നൽകിയിരുന്നു.
സഖ്യ സേനയുടെ ആക്രമണത്തിൽ ഹൂത്തികളുടെ സൈനിക വാഹനങ്ങൾ നശിക്കുന്നതും മറ്റുമായ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപ്പിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa