തുറൈഫ് ആശുപത്രിയിൽ നോർത്തേൺ ബോഡർ ഗവർണ്ണറുടെ മിന്നൽ സന്ദർശനം; കൃത്യവിലോപത്തിന് അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി: വീഡിയോ
തുറൈഫ്: നോർത്തേൺ ബോഡർ ഗവർണ്ണർ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ രാജകുമാരൻ്റെ തുറൈഫ് ആശുപത്രിയിലെ മിന്നൽ സന്ദർശനത്തെത്തുടർന്ന് ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന അഞ്ച് പേരെ പുറത്താക്കി.
പരിശോധനയിൽ ആശുപത്രിയിലെ ശുചിത്വ നിലവാരം കുറഞ്ഞതായി രാജകുമാരൻ്റെ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നായിരുന്നു നടപടി.
പുറത്താക്കപ്പെട്ടവരിൽ തുറൈഫ് ആശുപത്രി ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടറും ഹോസ്പിറ്റൽ അസിസ്റ്റൻ്റ് ഡയറക്ടറും എല്ലാം ഉൾപ്പെടുന്നുണ്ട്.
ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ടുള്ള ഔദ്യോഗിക തീരുമാനം നോർത്തേൺ റീജ്യൺ ഹെൽത്ത അഫയേഴ്സ് ആക്ടിംഗ് ജനറൽ ജലാൽ ബിൻ ഫർഹാൻ പുറപ്പെടുവിച്ചു.
ഫൈസൽ ബിൻ ഖാലിദ് രാജകുമാരൻ ആശുപത്രിയിൽ പരിശോധന നടത്തുന്നതിൻ്റെ വീഡിയോ ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa