സൗദിയിലെ പ്രതിദിന കൊറോണ കേസുകളിലും ഗുരുതരാവസ്ഥയിലായവരുടെയും ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണത്തിലും വലിയ വർദ്ധനവ്
മാസങ്ങൾക്ക് ശേഷം സൗദിയിലെ പ്രതിദിന കൊറോണ കേസുകൾ വീണ്ടും 500 നു മുകളീലെത്തി. പുതുതായി 524 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 142 പേർ കൂടി സുഖം പ്രാപിച്ചു.
നിലവിൽ 3437 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 40 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. ഇന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 7 പേർ അധികം ഗുരുതരാവസ്ഥയിലായിട്ടുണ്ട്.
അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കൊറോണ മരണം മാത്രമാണു റിപ്പോർട്ട് ചെയ്തത് എന്നത് ആശ്വാസം പകരുന്നുണ്ട്.
രാജ്യത്ത് ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി. നിലവിൽ 17.78 ലക്ഷം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് കഴിഞ്ഞു.
എല്ലാവരും ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കണമെന്നും അതിനുള്ള അപോയിൻ്റുമെൻ്റുകൾ എടുക്കണമെന്നും അത് പുതിയ വക ഭേദങ്ങളെ പ്രതിരോധിക്കുമെന്നും അധികൃതർ ആവർത്തിച്ച് ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa