ചുരുങ്ങിയ വേതനം 5000 റിയാൽ; മൂന്ന് മേഖലകളിലെ സൗദിവത്ക്കരണം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ; വിശദ വിവരങ്ങൾ അറിയാം
സൗദി മാനവ വിഭവ ശേഷി മന്ത്രാലയം അനുവദിച്ച ഇളവ് കാലാവധി അവസാനിക്കുന്നതോടെ ഈ മാസം 30 – വ്യാഴം – മുതൽ മൂന്ന് മേഖലകളിൽ കൂടെ സൗദിവത്ക്കരണം പ്രാബല്യത്തിൽ വരും.
കസ്റ്റംസ് ക്ളിയറൻസ് , ഡ്രൈവിംഗ് സ്കൂൾ, ടെക്നിക്കൽ എഞ്ചിനീയറിംഗ് എന്നിവയാണു സൗദിവത്ക്കരണത്തിനു വിധേയമാകുന്ന മേഖലകൾ.
ഡ്രൈവിംഗ് ഇൻസ്ട്രക്ടർ, സ്പെഷ്യലിസ്റ്റ് ഇന്ന് ടീച്ചിംഗ് എയിഡ്സ്, വെഹിക്കിൾ ട്രാഫിക് കണ്ട്രോളർ, ഇൻഡസ്ട്രിയൽ പ്രൊഫഷനൽ ട്രെയിനർ എന്നിവയടങ്ങുന്ന പ്രൊഫഷനുകൾ 100 ശതമാനം സൗദിവത്ക്കരിക്കണം. 8000 ത്തിലധികം തൊഴിവസരങ്ങളാണിത് വഴി സൗദികൾക്ക് ലഭ്യമാകുക.
കസ്റ്റംസ് മേഖലയിൽ 70 ശതമാനമാണു സൗദിവത്ക്കരണം നടപ്പാക്കേണ്ടത്. അതേ സമയം ജനറൽ മാനേജർ, ഗവണ്മെൻ്റ് റിലേഷൻസ് ഓഫീസർ, ട്രാൻസ്ലേറ്റർ, കസ്റ്റംസ് ബ്രോക്കർ, കസ്റ്റംസ് കാറ്റഗറൈസർ, കസ്റ്റംസ് ക്ളീയറൻസ് ബ്രോക്കർ എന്നീ പ്രൊഫഷനുകളിൽ 100 ശതമാനം സൗദിവത്ക്കരണം നടപ്പാക്കണം. 2000 ത്തിലധികം തൊഴിലവസരങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
അഞ്ചോ അതിലധികമോ ജീവനക്കാർ ടെക്നിക്കൽ എഞ്ചിനീയറിംഗ് പ്രൊഫഷനുമായി ബന്ദപ്പെട്ട് ജോലി ചെയ്യുന്ന സ്ഥാപനമാണെങ്കിൽ 25 ശതമാനം സൗദിവത്ക്കരണം നടപ്പാക്കണം. 12,000 ത്തിലധികം തൊഴിലവസരങ്ങൾ സൗദികൾക്ക് ലഭ്യമാക്കുമെന്നാണു പ്രതീക്ഷ.
മുകളിൽ പറഞ്ഞ മുഴുവൻ മേഖലകളിലും ജോലി ചെയ്യുന്ന സൗദികൾക്ക് 5,000 റിയാൽ മിനിമം വേതനം നൽകണമെന്നത് വ്യവസ്ഥയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa